കൊൽക്കത്ത: ട്രെയിനിൽ വിഷപ്പാമ്പുകളെ തുറന്നു വിട്ട പാമ്പാട്ടികൾക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്. ട്രെയിനിൽ പാമ്പുകളുമായി എത്തി സംഭാവന സ്വീകരിക്കുന്ന സംഘം പാമ്പുകൾക്ക് വേണ്ടി പണം നൽകണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാത്രക്കാർ പണം നൽകാതിരുന്നതോടെ പാമ്പാട്ടികൾ ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടത്.
ഉത്തർപ്രദേശിലെ മഹോബ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. യാത്രക്കാരെ സമീപിച്ചപ്പോൾ ചിലർ വിസമ്മതിച്ചു. പിന്നാലെ പാമ്പാട്ടികൾ പാമ്പിനെ തുറന്ന് വിടുകയായിരുന്നു. തുടർന്ന് പരിഭ്രാന്തിയിലായ യാത്രികർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അടുത്ത സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാർ മറ്റൊരു സ്റ്റേഷനിലേക്ക് മാറുകയുമായിരുന്നു.
ഝാൻസി സ്റ്റേഷനിൽ എത്തിയതോടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി മറ്റൊരു കോച്ചിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോച്ചിനുള്ളിൽ പാമ്പുകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: