തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ മലപ്പുറം വരെ യെല്ലോ അലർട്ടാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.