ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായമായി.
”ഞങ്ങളുടെ സംഘങ്ങളുടെ കഠിനാധ്വാനവും നിങ്ങളുടെ സഹകരണവും കാരണം ജി20 നേതാക്കളുടെ ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയെന്ന സന്തോഷവാര്‍ത്ത ഇപ്പോള്‍ ലഭിച്ചു,” ഭാരത് മണ്ഡപത്തില്‍ ഉച്ചകോടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ഈ അവസരത്തില്‍, ഞങ്ങളുടെ മന്ത്രിമാര്‍ക്കും ഷെര്‍പ്പമാര്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത് സാധ്യമായത്- പ്രധാനമന്ത്രി മോദി പറഞ്ഞു.
യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭിന്നിപ്പുളളതിനാല് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം കൈവരിക്കാന്‍ പ്രയാസമായിരുന്നു. ഇതിനെ മറികടന്ന് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത് ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: