തൃശൂർ: മയക്കുമരുന്നിന്റെ ലഹരിയിൽ സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയിൽ സ്വദേശി മൊയ്തീനാണ് അറസ്റ്റിലായത്. അമിതമായ മയക്കുമരുന്ന് ഉപയോഗത്താൽ മൊയ്തീന്റെ മാനസിക നില ശരിയല്ലെന്ന് പോലീസ് പറയുന്നു. വടക്കേക്കാട് പോലീസ് സംഭവ സ്ഥലത്തെത്തിയ ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. അമിതമായ ലഹരി ഉപയോഗത്താൽ മാനസിക നില ശരിയല്ലാതാവുകയും പ്രകോപിതനാകുകയുമായിരുന്നു. പിന്നാലെ വീട്ടിൽ നിന്നും അമ്മയും സഹോദരിയും രക്ഷപ്പെട്ട് ഓടുകയായിരുന്നു. വീടിന് തീയിട്ടതിൽ പ്രധാനമായും മുറികളും അടുക്കളയുമാണ് പൂർണമായും കത്തി നശിച്ചത്. പ്രതിയെ മാനസിക ആരോഗ്യം സംബന്ധിച്ച് പല തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: