Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പക്ഷത്തിനെതിരെ സുര്‍ജേവാല- ഷെല്‍ജ കുമാരി പക്ഷം

ഹരിയാന കോണ്‍ഗ്രസില്‍ ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പക്ഷവും രണ്‍ദീപ് സുര്‍ജേവാല, ഷെല്‍ജ കുമാരി എന്നിവരുള്‍പ്പെട്ട പക്ഷവും പരസ്യമായ ഏറ്റുമുട്ടലില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 06:06 pm IST
inIndia
ഭൂപീന്ദന്‍ സിങ്ങ് ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയും (ഇടത്ത്) ഷെല്‍ജ കുമാരിയും രണ്‍ദീപ് സുര്‍ജേ വാലയും (വലത്ത്)

ഭൂപീന്ദന്‍ സിങ്ങ് ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയും (ഇടത്ത്) ഷെല്‍ജ കുമാരിയും രണ്‍ദീപ് സുര്‍ജേ വാലയും (വലത്ത്)

ചണ്ഡീഗഢ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം അടുത്തതോടെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ഒരു പക്ഷത്ത് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പക്ഷവും മറുപക്ഷത്ത് രണ്‍ദീപ് സുര്‍ജേവാല, ഷെല്‍ജ കുമാരി എന്നിവരുള്‍പ്പെട്ട പക്ഷവും ചേരി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുകയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക യൂണിറ്റ് യോഗങ്ങള്‍ നടക്കുന്നതിനിടയിലാണ് നേതാക്കള്‍ ശാരീരികമായും പരസ്പരം തെറിവിളിച്ചും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം കര്‍ണാലില്‍ നടന്ന യോഗത്തില്‍ പരസ്യമായി ഇരു ഗ്രൂപ്പിലേയും അണികള്‍ തമ്മില്‍ പരസ്യ വാക്കേറ്റമുണ്ടായി. എ ഐസിസി നിരീക്ഷികര്‍ ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍. കര്‍ണാല്‍, രോഹ് ടക്, അംബാല എന്നിവിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പു തിരിഞ്ഞ് ഏറ്റുമുട്ടി.

ഭൂപീന്ദര്‍ സിങ്ങ് ഹൂഡയ്‌ക്കും എംപിയായ മകന്‍ ദീപേന്ദര്‍ ഹൂഡയ്‌ക്കുമെതിരെ സുര്‍ജേവാല,  സെല്‍ജ കുമാരി, കിരണ്‍ ചൗധരി എന്നിവരുടെ ഗ്രൂപ്പിലുള്ളവര്‍ പരസ്യമായി മുദ്രാവാക്യം മുഴക്കി. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രനേതാക്കള്‍ ഇടപെടേണ്ടി വന്നു.

അടുത്ത ഹരിയാന സര്‍ക്കാര്‍ ഭൂപേന്ദ്ര സിങ്ങ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്നും ഹരിയാന കോണ്‍ഗ്രസിനെ ഒരേയൊരു നേതാവ് ഹൂഡയാണെന്നും ഒരു വിഭാഗം ആണയിട്ട് പറയുന്നു. എന്നാല്‍ എല്ലാ സമിതികളിലും തങ്ങള്‍ക്കും പങ്കാളിത്തം വേണമെന്ന പിടിവാശിയിലാണ് സുര്‍ജേവാല, സെല്‍ജ കുമാരി  പക്ഷത്തെ നേതാക്കള്‍.

കോണ്‍ഗ്രസിന്റെ ജില്ലാ തലഅധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്ന യോഗങ്ങളിലാണ് ചേരി തിരിഞ്ഞ് അടിപൊട്ടുന്നത്. എഐസിസി നിരീക്ഷകര്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉദായി ബാന് നല്‍കുമെന്ന് നേതാക്കള്‍ പറയുന്നു.

ഹിസാര്‍, ജിന്ദ്, കുരുക്ഷേത്ര, പാനിപത്ത് ജില്ലകളില്‍ എഐസിസി നിരീക്ഷകര്‍ നടത്തിയ ആദ്യ യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. വിവിധ ഗ്രൂപ്പുകളില്‍ പെട്ടവര്‍ ചേരി തിരിഞ്ഞ് ഈ യോഗങ്ങളില്‍ മുദ്രാവാക്യം മുഴക്കി വഴക്കിടുകയായിരുന്നു.

സുര്‍ജേവാലയും കുമാരി‍ സെല്‍ജയും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ദല്‍ഹിയില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാം ഭൂപീന്ദര്‍ ഹൂഡ പക്ഷക്കാരാണെന്ന് സെല്‍ജ കുമാരി ആരോപിച്ചു. ഇതിനിടെ രോഹ് ടകില്‍ നടന്ന യോഗത്തില്‍ എഐസിസി കോര്‍ഡിനേറ്ററായ ദീപക് പഥക് തെരഞ്ഞെടുപ്പിന് ശേഷമുള്ള അടുത്ത ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ദീപക് ഹൂഡ തീരുമാനിക്കും എന്ന പ്രസ്താവന നടത്തിയതും വലിയ വഴക്കിന് കാരണമായി. യുമനാ നഗറിലും ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

2024 ഒക്ടോബറിലാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ ഹരിയാന ഭരിയ്‌ക്കുന്നത്.

Tags: Bhupinder Singh HoodaHaryana CongressSelja KumariRandeep SurjewalaHaryana Assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

India

തോല്‍വിയില്‍ നിലതെറ്റി; ജനവിധിയെ അവഹേളിച്ച് കോണ്‍ഗ്രസ്

India

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി

ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബന്‍സിലാലിന്‍റെ മരുമകളും അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായി കിരണ്‍ ചൗധരിയും മകള്‍ മുന്‍ എംപി ശ്രുതി ചൗധരിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നു.
India

ഹരിയാനയെ നയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ മൂന്ന് ‘ലാല്‍’മാരുടെ ഉറ്റവര്‍ ബിജെപിയില്‍; ഹരിയാനയില്‍ ബിജെപിയുടെ വന്‍പടയോട്ടം

India

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ കിരണ്‍ ചൗധരിയുടെ മകള്‍ മുന്‍ എംപി ശ്രുതി ചൗധരിയും ബിജെപിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.