കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീന് എംഎല്‍എയ്ക്കു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്കി. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്.
മൂന്നാം തവണയാണ് ഇഡി മൊയ്തീന് നോട്ടീസ് നല്‍കുന്നത്. രണ്ട് തവണയും എംഎല്‍എ ചോദ്യം ചെയ്യലിനായി ഹാജരായില്ല. പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണ് മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് സൂചന. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രന്, ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.സ്വര്‍ണ വ്യാപാരി അനില്‍ സേട്ടിനെയും ചോദ്യം ചെയ്തു.മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്ന സതീഷ്കുമാര്‍, പി.പി. കിരണ്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: