ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടിയുടെ ബ്രോഷര്‍ പങ്കുവെച്ച് ബിജെപി വക്താവ് സംപിത് പത്ര. അതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്.
‘The Prime Minister Of Bharat’ pic.twitter.com/lHozUHSoC4
— Sambit Patra (@sambitswaraj) September 5, 2023
ഇന്ത്യാ-ഭാരത് വിവാദത്തില്‍ ഭാരതത്തെ ഉയര്‍ത്തിപ്പിടിച്ചുള്ളതാണ് സംപിത് പത്രയുടെ ഈ ട്വീറ്റ്. ആസിയാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി സെപ്തംബര്‍ ഏഴിന് ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്.
ജി20 സമ്മേളനത്തോടനുബന്ധിച്ച് വിദേശനേതാക്കള്‍ക്കും ഭാരതത്തിലെ മുഖ്യമന്ത്രിമാര്‍ക്കും നല്കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രാഷ്ട്രപതി സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയതോടെയാണ് ഭാരതം എന്ന പേരും ചര്‍ച്ചാവിഷയമാകുന്നത്. വൈകാതെ അമിതാഭ് ബച്ചന് ഭാരതത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെ ക്രിക്കറ്റ് താരം വിരേന്ദര്‍ ഷേവാഗും ഏകദിന ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ഇന്ത്യ വേണ്ട, ഭാരത് മതിയെന്നും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: