ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനോട് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് പരമഹംസ് ആചാര്യം. അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ തലയ്ക്ക് 10 കോടി നല്‍കുമെന്നും അയോധ്യയില്‍ നിന്നുള്ള സന്യാസിയായ പരമഹംസ് ആചാര്യ വെല്ലുവിളിച്ചു. പ്രതിഫലം പോരെങ്കിലും ഉയര്‍ത്താന്‍ തയ്യാറാണെന്നും പരമഹംസ് ആചാര്യ.
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയിലൂടെ ഇന്ത്യയിലെ 120 കോടി ജനങ്ങളെയാണ് ഉദയനിധി സ്റ്റാലിന് അപമാനിച്ചത്. തന്റെ പ്രസംഗത്തില്‍ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും മലേറിയയോടുമാണ് ഉദയനിധി സ്റ്റാലിന് ഉപമിച്ചത്. കൊറോണ പോലെ, മലേറിയ പോലെ, ഡെങ്കിപ്പനി പോലെ സനാതന ധര്‍മ്മത്തെയും വേരോടെ പിഴുതെറിയണമെന്നാണ് ഉദയനിധി പ്രസംഗിച്ചത്.
ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ 10 കോടി പോരെങ്കില്‍ കൂടുതല്‍ നല്‍കാമെന്നും പരമഹംസ് ആചാര്യ പറഞ്ഞു. സനാതന ധര്‍മ്മത്തിനെ അപമാനിച്ചത് സഹിയ്ക്കാവുന്നതില്‍ അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം കാരണമാണ് ഇന്ത്യയില്‍ ഇത്രയധികം വികസനം ഉണ്ടായത്. അതുകൊണ്ട് തന്നെ ഈ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് ഖേദം പ്രകടിപ്പിക്കണമെന്നും പരമഹംസ് ആചാര്യ പറഞ്ഞു. തിങ്കളാഴ്ച ഒരു വീഡിയോയിലൂടെയാണ് ആചാര്യ ഉദയനിധിയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: