Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Literature

തീക്കളി

നിബിന്‍ കള്ളിക്കാട്byനിബിന്‍ കള്ളിക്കാട്
Sep 3, 2023, 07:11 pm IST
inLiterature

ഡോക്ടറെ, എനിക്കിനി ആള്‍ക്കാരെ ശബ്ദം കൊണ്ടല്ലാതെ തിരിച്ചറിയാന്‍ പറ്റുമോ….?
വാക്കിങ് സ്റ്റിക്ക് ഇല്ലാതെയെനിക്ക് എണീറ്റു നടക്കാന്‍ പറ്റുമോ?
എല്ലാരേയും ഒന്ന് കാണാന്‍ പറ്റുമോ …?
ബിനു ഇങ്ങനെ ചോദിക്കുമ്പോള്‍ കണ്ണില്‍ നിന്ന് കെട്ടുകള്‍ അഴിച്ചുമാറ്റുകയായിരുന്ന ഡോക്ടറുടെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നു.
നോക്കാം ബിനൂ, അല്‍പ്പം ക്ഷമിക്കൂ എന്നുപറഞ്ഞ ഡോക്ടറുടെ മറുപടിയിലൊരു നിമിഷം കൊണ്ട് അവന്റെയുള്ളിലൂടെ ഓര്‍മ്മകളുടെ തീവണ്ടി പാഞ്ഞു പോയി.
തീര്‍ത്തും അനാഥമാക്കി അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിച്ചത്.
അതില്‍ ഇളയവനായ താന്‍ അന്ധനാണെന്ന് അറിഞ്ഞിട്ടാകുമോ. തന്റെ ചേച്ചി ഒരുകാലിനു സ്വാധീനം ഇല്ലാത്തവള്‍ എന്നവര്‍ക്ക് അറിയാമായിരിക്കും. പക്ഷേ ചേച്ചിയവരെ കണ്ടിട്ടുണ്ട്. വയ്യാത്ത ചേച്ചിക്ക് ലോട്ടറി കച്ചവടം ചെയ്യാന്‍ കോര്‍പ്പറേഷന്‍ കൊടുത്ത കൈകൊണ്ട് കറക്കുന്ന ഉന്തുവണ്ടിയില്‍ തനിക്കു കാഴ്ച കിട്ടാനായി ഭിക്ഷയാചനകള്‍ക്കിടയില്‍ എവിടെയൊക്കെയാണ് പോയി പ്രാര്‍ഥിച്ചത്.
കഴിഞ്ഞയാഴ്‌ച്ച ചേച്ചിയോട് ഒരു ഡോക്ടര്‍ പറഞ്ഞത്രേ കണ്ണ് ദാനം ചെയ്യുന്നവര്‍ മരണത്തിനു മുന്‍പു ബിനുവിന് കണ്ണ് വയ്‌ക്കണമെന്ന് എഴുതി വച്ചിരുന്നാല്‍ ഓപ്പറേഷന്‍ പെട്ടന്ന് നടക്കുമെന്ന്… എത്ര തിരക്കിയിട്ടും പഴയ പ്രാര്‍ഥന പോലെ പക്ഷേ ഗുണമൊന്നുമില്ലയിരുന്നു… ഇനിയേതാനും മിനിറ്റുകള്‍ക്കകം തന്റെ കാഴ്ച തിരിച്ചു കിട്ടും… ചേച്ചിയെ വെളിയില്‍ നിര്‍ത്തിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്… ഈ രണ്ടാം നില കയറി വരാന്‍ ചേച്ചിക്ക് പാടാണ്… വലത്തേക്കാല്‍ നിര്‍ജ്ജീവമാണ്.
ഒരുമിനിറ്റില്‍ ഡോക്ടര്‍ കെട്ടുകള്‍ അഴിച്ചു. ബിനു കാഴ്ചകള്‍ കാണുന്നുണ്ടെന്നു ഉറപ്പുവരുത്തി. ടേക്ക് കെയര്‍ എന്നു പറഞ്ഞു കണ്ണില്‍ പൊടിപോകാതിരിക്കാന്‍ ഒരു ഗ്ലാസ് കൊടുത്തു, തൊട്ടടുത്തു നിന്ന ഒരു സ്ത്രീ പരിചയപ്പെടുത്തിയ പോലൊരു ചോദ്യമെറിഞ്ഞു. ”ബിനൂനു എന്നെ മനസ്സിലായോ?”
ശബ്ദം കേട്ട് അവന്‍ പെട്ടന്ന് പറഞ്ഞു. ”ലതേടത്തി…
തങ്ങള്‍ക്കു കിടക്കാന്‍ ചായ്‌പ്പും ആഹാരവും തന്നു പോറ്റി വളര്‍ത്തിയ മനസാക്ഷിയുള്ള വാര്‍ഡ് മെമ്പര്‍ ലതേടത്തി… ”മ്മ്…” അവര്‍ മറുപടി പറഞ്ഞു.
എന്റെ ചേച്ചിയെവിടെ?
അവന്‍ മെമ്പറോട് ചോദിച്ചു. മെമ്പര്‍ ഒന്നും പറയാതെ ഡോക്ടറോഡ് പറഞ്ഞു. ഡോക്ടറെ ഇവന്റെ ഒപ്പ് താഴെ വേണമെന്നാ പറയുന്നത്. കൊണ്ടുപൊക്കോട്ടെ. ഡോക്ടര്‍ സമ്മതം മൂളി.
അവനെയും കൊണ്ട് താഴെ വന്ന മെമ്പര്‍ നേരെ പോയത് മോര്‍ച്ചറിയിലേക്കാണ്. തിരിച്ചറിയാനാകാത്ത വിധം തെരുവുപട്ടികള്‍ കടിച്ചുകീറി ഭക്ഷിച്ച ഒരു പെണ്ണിന്റെ ദുര്‍ഗന്ധമെടുക്കുന്ന ജഡം അവിടെ മെമ്പര്‍ക്കു കൈപ്പറ്റാനുണ്ടത്രേ. ആ പെണ്ണിന്റെ കണ്ണാണ് തനിക്കു വച്ചത് എന്നു മെമ്പറാണ് പറഞ്ഞത്.
ഡോക്ടര്‍ പോസ്റ്റുമാര്‍ട്ടത്തിനായി ബോഡി അകത്തേക്ക് എടുത്തു. മെമ്പര്‍ പറഞ്ഞു തുടങ്ങി. ആരും പോകാത്ത വഴിയാണ് ആ കുട്ടി പോയത്. മരിക്കാന്‍ തീരുമാനിച്ചു ഉറപ്പിച്ചതാണെന്നു പറയുന്നുണ്ട് നാട്ടുകാര്‍. പിന്നെ അവള്‍ ഇപ്പോ നാല് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞു. ആത്മഹത്യയായിരുന്നുവെന്നു കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. സ്‌നേഹിച്ചവന്‍ ചതിച്ചതാണ്. പട്ടി കടിച്ചു നീറി നീറി മരിച്ചപ്പോഴും അവളുടെ കയ്യില്‍ ഒരു കത്ത് ചുരുട്ടി വച്ചിരുന്നു. ആ കത്തില്‍ അവള്‍ പറഞ്ഞിരുന്നു അവളുടെ കണ്ണുകള്‍ നിനക്ക് വയ്‌ക്കണമെന്ന്, നീ ഈ ലോകം കാണണമെന്ന്. അത്രമാത്രം. കാല് വയ്യാത്ത കുട്ടിയല്ലേ… ഓടാന്‍ കൂടി പറ്റിയില്ല പാവം. ബോഡി തിരിച്ചു മെമ്പര്‍ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ അവളുടെ സാധനങ്ങളായി കൂട്ടത്തില്‍ ഒരു ബാഗും അവളോളം ഭാഗ്യമില്ലാത്ത തരം ചില ലോട്ടറി ടിക്കറ്റുകളുമുണ്ടെന്നു അവര്‍ ഉറപ്പ് വരുത്തി. ഒപ്പം എന്റെ പൊന്നനിയന്‍ ബിനൂന്…ചേച്ചിയോട് ക്ഷമിക്കുക എന്നു മാത്രമുള്ള ഒരു ചെറിയ കത്തും വായനയും താന്‍ നില്‍ക്കുന്ന സ്ഥലവും അവന് ഒന്നും മനസ്സിലായില്ല. താന്‍ ഇതുവരെ അറിയാത്ത ആശുപത്രിയുടെ ഏതോ ഭാഗത്തെന്നു മാത്രമെ അവന് തോന്നിയുള്ളൂ..!
കാലത്തിന്റെ ഇരുട്ട് നീങ്ങിപ്പോയത് കണ്ണീര്‍ തരാനെന്നറിയാതെ അവന്‍ പിന്നെയും മെമ്പറെ നോക്കി ചോദിച്ചു … ലതേടത്തീ…. എന്റെ ചേച്ചിയെവിടെ, ഞാനിതുവരെ കണ്ടില്ലല്ലോ… എനിക്കൊന്ന് കാണണമെന്റെ ചേച്ചിയെ….?

Tags: LiteratureMalayalam Story
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

മിനികഥ: സ്റ്റാറ്റസ്

Varadyam

കാലത്തിന്റെ കനൽപ്പാട്ടുകാരൻ: ഒഎൻവിയെന്ന ഭാവുകത്വവസന്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.