Friday, September 29, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Lifestyle Vasthu

വാസ്തുവും പ്രകൃതിയും

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Sep 1, 2023, 07:48 pm IST
in Vasthu, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

സൂര്യന്‍ എന്ന എന്ന ഗ്രഹത്തിന്റെ അധീനതയിലാണു വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. ഭൗമോര്‍ജം, പ്രാപഞ്ചികോര്‍ജം എന്ന രണ്ട് ഊര്‍ജങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്റെ പ്രാണവായു നിലനില്‍ക്കുന്നത്. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും മനുഷ്യനെ ഒന്നുപോലെ സ്വാധീനിക്കുന്നു. ഈ രണ്ടു ഘടകങ്ങളുമില്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന്‍ കാണിക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ നഗ്നനേത്രങ്ങളാല്‍ പ്രകൃതി കാണുന്നു. ആള്‍വാസമില്ലാത്ത കൊടും വനത്തിനുള്ളില്‍ നടക്കുന്ന ക്രൂരമായ പ്രവൃത്തിയായാലും, ആരും കാണാനില്ല എന്ന ബോധ്യത്തോടുകൂടി വിജനമായ സ്ഥലത്ത് ആളൊഴിഞ്ഞ ഗൃഹത്തില്‍ നടത്തുന്ന നരഹത്യയായാലും എല്ലാം പ്രപഞ്ചശക്തി കാണുകയും ഉടനടി അതിനുള്ള ശിക്ഷ നിശ്ചയിക്കുകയും ചെയ്യും. ചില മനുഷ്യര്‍ കരിങ്കല്ലു പോലെ ലോകമുള്ളിടത്തോളം കാലം ജീവിച്ചിരിക്കുമെന്ന അഹങ്കാരത്തോടുകൂടി കാണിക്കുന്ന ദുഷ്പ്രവൃത്തികള്‍ പ്രപഞ്ചനാഥന്‍ കാണുകയും അവയെല്ലാം വിലയിരുത്തി അവനു യുക്തമായ ശിക്ഷ വിധിക്കുകയും ചെയ്യുന്നുണ്ട്. സത്യം ഒന്നാണ്. ജനിച്ചുകഴിഞ്ഞാല്‍ മരണമുണ്ടാകും. അത് എപ്പോഴാണ്, ഏതു സമയത്താണ് എന്നു പറയാന്‍ സാധിക്കുകയില്ല. എന്നാല്‍, പണ്ടത്തെ ഋഷീശ്വരന്മാര്‍ അവരുടെ അതീന്ദ്രിയശക്തികൊണ്ട് അവരുടെ അവസാനസമയം മുന്‍കൂട്ടി കാണുകയും ആ സമയം യോഗനിദ്രയിലാണ്ടു സമാധിസ്ഥരാവുകയും ചെയ്തിരുന്നു.
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ മടിച്ചിരുന്ന മനുഷ്യര്‍ ഇന്നു പകയുടെ പേരില്‍ മനുഷ്യരൂപം പൂണ്ട കാട്ടാളന്മാരായി മാറി സഹജീവികളെപ്പോലും വെട്ടിനുറുക്കുന്നു. സ്വാര്‍ഥതാല്‍പര്യങ്ങളാണ് ഇതിന്റെ പിന്നില്‍. പണ്ടു കാലത്ത് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്ത് ശത്രുരാജ്യത്തെ പടയാളികളെ കൊന്നൊടുക്കി സ്വന്തം രാജ്യത്തെ രക്ഷിക്കാറുണ്ട്. ആ പ്രവണത വേറേയാണ്. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതു ശ്രേഷ്ഠമാണ്. അതൊരുകുറ്റമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ ജാതിയോ മതമോ കൊണ്ടുവരുന്നില്ല. ഭൂമിയില്‍ പിറന്നശേഷമാണ് ഇവ ഉണ്ടാകുന്നത്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ചവസ്ഥകള്‍ ഒരു മനുഷ്യനുണ്ട്. പ്രകൃതിയുടെ കണക്കനുസരിച്ച് ചിലര്‍ ബാല്യത്തിലേ മരിക്കുന്നു. ചിലര്‍ കൗമാരത്തില്‍ മരിക്കുന്നു. ഇതു കഴിഞ്ഞ ജന്മത്തിന്റെ ബാക്കിപത്രമായിട്ടേ കണക്കാക്കാന്‍ സാധിക്കൂ. മനുഷ്യനായിട്ടു ജനിച്ചുകഴിഞ്ഞാല്‍ അവനവന്‍ അനുഷ്ഠിക്കേണ്ട ധാരാളം കര്‍ത്തവ്യങ്ങളുണ്ട്. മാതാ പിതാ ഗുരു ദൈവം എന്നിവരെ ബഹുമാനപുരസ്സരം ആദരിക്കണം എന്നാണ് എല്ലാ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത്. ഈ കലിയുഗത്തില്‍ എത്രപേരാണ് ഇത് അനുഷ്ഠിക്കുന്നത്? എല്ലാപേര്‍ക്കും പെട്ടെന്ന് പണക്കാരാകണം. സ്വയം പ്രയത്‌നിക്കാതെ, വളഞ്ഞ വഴികളിള്‍ക്കൂടി പ്രകൃതിക്കുവിരുദ്ധമായി പണം സമ്പാദിച്ചൂ കൂട്ടുന്നു. ചിലര്‍ അവരുടെ തലമുറയ്‌ക്ക് മാത്രമല്ല, പത്ത് തലമുറയ്‌ക്കുള്ള സമ്പാദ്യം ഉണ്ടാക്കിക്കഴിഞ്ഞാലും വീണ്ടും ആര്‍ത്തിപൂണ്ട് അതിനു പിന്നാലെ പായുന്നു. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല. മരണം എന്നുള്ള സത്യം അവരെ എപ്പോഴും പിന്തുടരുന്നു എന്നുള്ളത്. സാധാരണരീതിയില്‍ പഠിച്ച് ഒരു ജോലി സമ്പാദിച്ചശേഷം വിവാഹിതനായി സന്താന സൗഭാഗ്യംനേടുന്നതോടെ ഒരു ഭവനത്തെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങുന്നു. പ്രകൃതിക്ക് അനുസരണമായരീതിയില്‍ ഒരു ഭവനം നിര്‍മിച്ച് സന്തോഷത്തോടു കൂടി കുടുംബം നയിച്ച് അവരുടെ മക്കളും മക്കളുടെ മക്കളുമായശേഷം മുത്തച്ഛനായി തന്റെ സമ്പാദ്യമെല്ലാം ബന്ധുക്കള്‍ക്കും പൊതുകാര്യങ്ങള്‍ക്കും ഉപയോഗിക്കത്തക്കരീതിയില്‍ ആക്കിയശേഷം ജീവിതസായാഹ്‌നത്തില്‍ എത്തുന്ന ഒരു വ്യക്തി, ഭൂമിയില്‍ ജനിച്ച് തന്റേതായ എല്ലാ ജീവിതദൗത്യങ്ങളും പൂര്‍ത്തീകരിച്ച ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വ്യക്തിക്ക് പ്രകൃതിയുടെ ദൃഷ്ടിയില്‍ ഉന്നതമായ ഒരു സ്ഥാനമുണ്ടാകും. എന്നാല്‍, എല്ലാ ദുഷ്പ്രവൃത്തികളും ചെയ്ത് മറ്റുള്ളവരുടെ ശാപത്തോടുകൂടി മരിക്കുന്ന ഒരു വ്യക്തി യുടെ അടുത്ത ജന്മം മനുഷ്യജന്മമായിരിക്കില്ല, ദുഷ്ടമൃഗത്തിന്റെ ജന്മമായിരിക്കും ലഭിക്കുന്നത്. ഇതു നിശ്ചയിക്കുന്നതു പ്രകൃതിതന്നെയാണ്. ഹിന്ദുക്കളുടെ കണക്കനുസരിച്ച് ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ വിഷ്ണുപദം (അഥവാ ശിവലോകം) പൂകും എന്നാണു വയ്പ്. എന്നാല്‍, സത്യം ഒന്നേയുള്ളൂ. ഒരു വ്യക്തി മരണപ്പെട്ടു കഴിഞ്ഞാല്‍ ഏതു മതത്തില്‍പ്പെട്ട ആളായിരുന്നാലും പ്രപഞ്ചത്തില്‍ ഒരു കണികയായി മാറും. ആത്മാവിനു മരണമില്ല. പ്രായവ്യത്യാസങ്ങളില്ല.
പ്രപഞ്ചനിയമങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും കഴിഞ്ഞകാലങ്ങളില്‍ ചെയ്തിട്ടുള്ള പാപപുണ്യ ഫലങ്ങള്‍ കണക്കിലെടുത്ത് പുനര്‍ജന്മം കൊടുക്കുമ്പോള്‍ ഏതു രീതിയിലുള്ള ജന്മം നല്‍കണമെന്നു പ്രകൃതി തീരുമാനിക്കും. ചിലര്‍ കരുതുന്നതു പോലെ ഏഴു ജന്മങ്ങള്‍ മനുഷ്യജന്മം തന്നെയായിരിക്കും എന്നു പറയുന്നത് മിഥ്യാധാരണയാണ്. എത്രയോ ജന്മങ്ങള്‍ കഴിഞ്ഞാണ് ഒരു മനുഷ്യജന്മം കിട്ടുന്നത്. മനുഷ്യനു മാത്രമേ എന്തും തിരിച്ചറിയാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആറാമിന്ദ്രിയം ദൈവം നല്‍കിയിട്ടുള്ളൂ. എന്നാല്‍, പല മനുഷ്യരും ഈ ആറാമിന്ദ്രിയം ഉപയോഗപ്പെടുത്താതെ മൃഗതുല്യരായി ജീവിതം നയിക്കുന്നു. ഒരു മനുഷ്യന്റെ അമ്പത് ശതമാനം ഈശ്വരാധീനം അവന്റെ നിഷ്‌കളങ്കഹൃദയത്തി ലാണ് ഉല്‍ഭവിക്കുന്നത്. ബാക്കി അമ്പതു ശതമാനം പ്രാര്‍ഥനയില്‍ക്കൂടിയും ഈശ്വരാരാധനയില്‍ക്കൂടിയും ആര്‍ജിക്കേണ്ടതാണ്. എല്ലാ ദുഷ്പ്രവൃത്തികളും ചെയ്തശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും അമിതമായ ധനസഹായം നല്‍കിയതുകൊണ്ട് ഒരാളുടെ പാപഭാരം കുറയുകയില്ല. എന്നാല്‍, സഹജീവികളെ അവനവന്റെ കഴിവിനനുസരിച്ച് സഹായിച്ചിട്ടുള്ള വ്യക്തിക്ക് പ്രകൃതി എന്നും സഹായഹസ്തം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും.

Tags: VasthuhouseHome DecorArchitecture
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വീട്ടില്‍ വാസ്തുദോഷം ബാധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം? ഇതൊക്കെ പാലിച്ചാല്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും….
Vasthu

വീട്ടില്‍ വാസ്തുദോഷം ബാധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം? ഇതൊക്കെ പാലിച്ചാല്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും….

വിദിക്കിലേക്ക് വീടു നിന്നാല്‍ ദോഷം സംഭവിക്കുമോ?
Vasthu

വിദിക്കിലേക്ക് വീടു നിന്നാല്‍ ദോഷം സംഭവിക്കുമോ?

ദേവതമാരും പ്രതീകങ്ങളും
Samskriti

ദേവതമാരും പ്രതീകങ്ങളും

ശില്‍പ്പ സൗകുമാര്യത്തിന്റെ പാരമ്പര്യ സിദ്ധി
Vasthu

ശില്‍പ്പ സൗകുമാര്യത്തിന്റെ പാരമ്പര്യ സിദ്ധി

പ്രവര്‍ത്തനത്തില്‍ വേഗതയും സുതാര്യതയും ഉറപ്പാക്കാക്കാന്‍ ഗുജറാത്ത് നിയമസഭയുടെ ഡിജിറ്റല്‍ ഹൗസ്
India

പ്രവര്‍ത്തനത്തില്‍ വേഗതയും സുതാര്യതയും ഉറപ്പാക്കാക്കാന്‍ ഗുജറാത്ത് നിയമസഭയുടെ ഡിജിറ്റല്‍ ഹൗസ്

പുതിയ വാര്‍ത്തകള്‍

കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങി; 13 വയസുകാരനെ കാണാനില്ല

കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങി; 13 വയസുകാരനെ കാണാനില്ല

പിടിയിലായത് കൊടുംഭീകരന്‍

സാമ്പത്തിക സ്ഥിരത തകര്‍ക്കാന്‍ വ്യാപകമായി വ്യാജ നോട്ട് കൈമാറ്റം ചെയ്തു; അങ്കിളിനും കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

പുതിയ നിപ കേസുകള്‍ ഇല്ല; ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ നിലയില്‍ പുരോഗതി

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു; ചികിത്സയിലിരുന്ന രണ്ട് പേരും രോഗമുക്തർ

ഹോസ്പ്പിറ്റല്‍ ആക്രമത്തില്‍ കൊല്ലപെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; ബിരുദം നല്‍ക്കാന്‍ തിരുമാനിച്ച് കേരള ആരോഗ്യ സര്‍വ്വകലാശാല

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച; റിപ്പോര്‍ട്ട് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസില്‍ 60കാരന് 40വര്‍ഷം കഠിനതടവ്; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു; കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം; പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add