പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നടക്കുന്നത് പിണറായി ഐക്യമുന്നണിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വോട്ട് ചോദിച്ച് വരുന്ന എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളോട് ഒരു സ്ഥാനാര്‍ത്ഥി പോരായിരുന്നോ എന്ന് ജനം ചോദിക്കുന്ന സാഹചര്യമെന്നും കേന്ദ്രമന്ത്രി. പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടി പ്രചാരണം നയിക്കുകയായിരുന്നു വി. മുരളീധരന്.
കേന്ദ്രം നല്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന ജനദ്രോഹനയങ്ങളാണ് പിണറായി വിജയന് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചലച്ചിത്രതാരം ജയസൂര്യ ചോദ്യമുയര്‍ത്തിയത് ആ അവഗണനക്ക് നേരെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ ജനം പൊറുതിമുട്ടിയിട്ടും പിണറായി വിജയന് സര്‍ക്കാരിന് മിണ്ടാട്ടമില്ല. പ്രതിപക്ഷ നേതാവ് സഭാസമ്മേളനത്തില്‍ ജനങ്ങളുടെ വിഷയം ഉയര്‍ത്താന്‍ മടികാട്ടുന്നു. കേന്ദ്രം ചര്‍ച്ചക്ക് പോലും എടുക്കാത്ത ഏകീകൃത സിവില്‍ കോഡാണ് സമ്മേളനകാലത്ത് വി.ഡി. സതീശന് ചോദിക്കാന്‍ കിട്ടിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൗഹൃദമത്സരക്കാരെ വീട്ടിലിരുത്തിയില്ലെങ്കില് കേരളം വികസനകാര്യത്തില്‍ ഇനിയും ഏറെ പിന്നില്‍ പോകുമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന് എസ്എന്‍ഡിപി മണര്‍ക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചതയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്ഥാനാര്‍ത്ഥി ലിജിന്‍ലാല്‍ തുടങ്ങിയവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: