ന്യൂദല്‍ഹി: ജിഡിപി വളര്‍ച്ച 7.8 ശതമാനമായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ മറ്റൊരു നാഴിക ക്കല്ലാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളില്‍ 6.1%മായിരുന്നു വളര്‍ച്ച. ഇതാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 % ആയി ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നു. സര്‍വേ ഭവന്തു സുഖിനഃ എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോദി സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളെ ഫലാധിഷ്ഠിതമാക്കുന്നതിനും സമൂഹത്തിന്റെ വലിയ താല്‍പ്പര്യങ്ങളെ സേവിക്കു ന്നതിനുമായി പുനഃ ക്രമീക രിച്ചു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീമുകളും യുപിഐയും അവതരിപ്പിച്ചു. മൈക്രോ തലത്തില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങിയ പദ്ധതികളും സ്ത്രീകളെ സംരംഭകരാക്കാനായി പ്രത്യേകം പദ്ധതികളും ആരംഭിച്ചു. ഇതെല്ലാം വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളായി. പ്രതിപക്ഷം നിഷേധാത്മക രാഷ്ട്രീയത്തില്‍ മുഴുകിയപ്പോള്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കായി നിശബ്ദമായി പ്രവര്‍ത്തിക്കുകയായിരുന്നു. തീര്‍ച്ചയായും, വികസനത്തിന്റെ ഒരു സുവര്‍ണ്ണ ദശകമാണെന്നും അദ്ദേ ഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: