ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില 200 രൂപ കുറച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ അസ്വസ്ഥമാണ്. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കുന്ന കാലത്ത് ഗ്യാസ് വില കുറവായിരുന്നു എന്ന കാണിക്കാന്‍ പല വിധ ആയുധങ്ങള്‍ എടുത്ത് പയറ്റുകയാണ് കോണ്‍ഗ്രസ്.
എന്നാല്‍ 2012ല്‍ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗ്യാസ് സിലിണ്ടര്‍ വില 900 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ അന്ന് വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രിയായിരുന്ന രേണുക ചൗധരി വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായി പ്രചരിക്കുന്നു. “എന്താ 900 രൂപയ്‌ക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കൂടേ?” എന്നായിരുന്നു രേണുകാ ചൗധരിയുടെ ഈ ചോദ്യം.
2012 : Caustic reaction Congress Union minister when the LPG cylinder touched Rs 900 for the first time.
Later it went as high as ₹1240 in 2014
Slap this video to every Congressi who today claiming low LPG prices during UPA timepic.twitter.com/uhmBBNpsUc
— Rishi Bagree (@rishibagree) August 29, 2023
പിന്നീട് ഇതേ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഗ്യാസ് വില 1241 രൂപ വരെ ഉയര്‍ന്നതായും പറയുന്നു. ഇപ്പോള‍് മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ച് 900 രൂപയാക്കിയിരിക്കുകയാണ്. എതിര്‍ക്കാന്‍ ന്യായങ്ങളില്ലാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: