നടി ജാന്‍വി കപൂര്‍ അടുത്തിടെ ആന്ധ്രാപ്രദേശിലെത്തി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്ര ദര്‍ശനം നടത്തി. പരമ്പരാഗത വസ്ത്രം ധരിച്ച് ലളിതമായ ശൈലിയിലാണ് താരം ക്ഷേത്രത്തിലെത്തിയത്.
മുമ്പും പലവട്ടം ജാന്‍വി കപൂര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം ജന്മദിനത്തിലും ഭഗവാനെ ദര്‍ശിക്കാനെത്തി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ പ്രാര്‍ത്ഥന നടത്തിയിരുന്നു.
കലിയുഗ പരീക്ഷണങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാന്‍ ഭൂമിയിലേക്ക് വന്നതായി കരുതപ്പെടുന്ന വിഷ്ണുവിന്റെ രൂപമായ വെങ്കിടേശ്വരനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.ഇതേത്തുടര്‍ന്ന് ഈ സ്ഥലം കലിയുഗ വൈകുണ്ഠം എന്നും അറിയപ്പെടുന്നു.
വരുണ്‍ ധവാനൊപ്പം ബവാലാണ് ജാന്‍വിയുടെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം.നിതേഷ് തിവാരിയാണ് ബവാല്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം.
രണ്ടാം ലോകമഹായുദ്ധം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ജാന്‍വി കപൂറിന്റെ കഥാപാത്രത്തെ കൊണ്ടുപോകുന്ന ചരിത്ര അധ്യാപകനായാണ് വരുണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പാരീസ്, ബെര്‍ലിന്‍, പോളണ്ട്, ആംസ്റ്റര്‍ഡാം, ക്രാക്കോ, വാര്‍സാ എന്നിവയ്ക്കൊപ്പം ലക്നൗവിലും ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങളിലുമാണ് ചിത്രീകരണം നടന്നത്. ജര്‍മ്മനിയില്‍ നിന്നുളള ആക്ഷന്‍ ഡയറക്ടര്‍മാരും സ്റ്റണ്ട്മാന്മാരുമായി 700-ലധികം ആളുകള്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്.
ജൂലൈ 21-ന് ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: