Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ട്രാക്കിലെ സൂര്യപ്രഭയായി ലൈല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 01:24 am IST
inAthletics, Sports

ഉസൈന്‍ ബോള്‍ട്ട് എന്ന ഇതിഹാസതാരത്തിന്റെ പ്രഭ മങ്ങിയ ശേഷം ലോകത്തിന് എടുത്തുപറയാന്‍ ഒരു വേഗകുതിപ്പുകാരന്റെ അഭാവം ട്രാക്കില്‍ നിഴലിച്ചു നിന്ന കാലം കടന്നുപോയിക്കഴിഞ്ഞു. ഇനി അങ്ങനെയൊരു വറുതി ഇല്ലെന്ന് ആശിക്കാന്‍ കഴിഞ്ഞ രാത്രിയോടെ കൊടിയിറങ്ങിയ ബുഡാപെസ്റ്റിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലൂടെ ഉറപ്പിച്ചിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള നോഹ് ലൈല്‍സ് എന്ന 26കാരന്റെ വേഗക്കുതിപ്പില്‍ മെഡല്‍ നേട്ടത്തിനൊപ്പം ചില ശ്രദ്ധേയ മുന്നേറ്റം കൂടി സംഭവിച്ചിരിക്കുന്നു.
ഏറ്റവും ഒടുവിലായി ലൈല്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പുരുഷ റിലേ സംഘം 4-100 മീറ്ററില്‍ നേടിയ സ്വര്‍ണത്തിലൂടെ ഈ താരം ചാമ്പ്യന്‍ഷിപ്പിലെ ഹാട്രിക് സ്വര്‍ണം എന്ന അപൂര്‍വനേട്ടം കൈവരിച്ചിരിക്കുകയാണ്. ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം 100 മീറ്ററില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഇത്തവണ നോഹ് ലൈല്‍സ് വീണ്ടും ചിത്രത്തിലേക്ക് വരുന്നത്. 200 മീറ്ററില്‍ സ്‌പെഷ്യലൈസ് ചെയ്ത താരം നൂറ് മീറ്ററില്‍ സ്വന്തം കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ സ്വര്‍ണം കൊയ്തു. 9.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി 100 മീറ്ററില്‍ കൈവരിച്ച മെഡല്‍ നേട്ടം കൂടിയായിരുന്നു അത്. അഞ്ച് ദിവസത്തിന് ശേഷം തന്റെ പ്രധാന ഇനമായ 200 മീറ്ററില്‍ സ്വര്‍ണം നേടി. 19.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മത്സരത്തില്‍ എറിയോന്‍ നൈറ്റന്‍, ലെറ്റ്‌സിലെ ടെബോഗോ എന്നിവരെ മറികടന്നാണ് ഒന്നാമതെത്തിയത്.
200 മീറ്ററിലെ സ്വര്‍ണ തിളക്കത്തോടെ തുടര്‍ച്ചയായി മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടിയെന്ന പെരുമയിലേക്കുയര്‍ന്നു. അമേരിക്കയുടെ ഇതിഹാസ താരങ്ങളായ മൈക്കല്‍ ജോണ്‍സണും കാല്‍വിന്‍ സ്മിത്തും തുടരെ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമാണ് 200 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം നേടിയിട്ടുള്ള മറ്റൊരു ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ആണ് ഇക്കാര്യത്തില്‍ ലൈല്‍സിന് തൊട്ടു മുന്നിലുള്ളത്.
ഉസൈന്‍ ബോള്‍ട്ടിനൊപ്പം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കാന്‍ ബുഡാപെസ്റ്റില്‍ ലൈല്‍സിന് സാധിച്ചു. ഒരേ ചാമ്പ്യന്‍ഷിപ്പില്‍ നൂറ്, ഇരുന്നൂറ് മീറ്ററുകളില്‍ സ്വര്‍ണം നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ്. ഈ നേട്ടം ലൈല്‍സിന് മുമ്പ് കൈവരിച്ച ഒരേയൊരു താരം ഉസൈന്‍ ബോള്‍ട്ട് മാത്രമാണ്. അതും ലോക ചാമ്പ്യന്‍ഷിപ്പിന്റെ 2015ലെ പതിപ്പിലായിരുന്നു ആ നേട്ടം. ബോള്‍ട്ട് തന്റെ കരിയറില്‍ മിന്നിത്തിളങ്ങി നിന്ന കാലം 2009 മുതല്‍ 2015 വരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
2021 ടോക്കിയോ ഒളിംപിക്‌സിലൂടെയാണ് നോഹ് ലൈല്‍സ് എന്ന താരം അന്തര്‍ദേശീയ തലത്തില്‍ ഉദയം ചെയ്യുന്നത്. അന്ന് 200 മീറ്റര്‍ ഫൈനലില്‍ മൂന്നാമത് ഫിനിഷ് ചെയ്ത് വെങ്കലവുമായി മടങ്ങി. 2021 ആഗസ്ത് നാലിനായിരുന്നു ഈ നേട്ടം. ഒരുവര്‍ഷത്തിന് ശേഷം സ്വന്തം നാടായ അമേരിക്കയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. അവിടെയും ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണെ മറികടന്ന് അമേരിക്കന്‍ താരത്തിന്റെ മികച്ച സമയം കുറിച്ചു. 19.31 സെക്കന്‍ഡിലാണ് ലൈല്‍സ് ഫിനിഷ് ചെയ്തത്. 19.32 സെക്കന്‍ഡിലാണ് മൈക്കല്‍ ജോണ്‍ണിന്റെ നേട്ടം.
ഇത്തവണ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കെത്തുമ്പോള്‍ ലൈല്‍സ് ട്രാക്കിലെ അതികായനായി വളര്‍ന്നിരിക്കുന്നു. ഹാട്രിക് സ്വര്‍ണ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വേദിയോട് വിട പറയുന്നു.
ഇനി വരാനിരിക്കുന്നത് അടുത്ത വര്‍ഷം ജൂലൈ 26 മുതല്‍ ആഗസ്ത് 11വരെയുള്ള പാരിസ് ഒളിംപിക്‌സ് ആണ്. ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ട്രാക്കിലെ താരം ലൈല്‍സ് ആയിരിക്കുമെന്ന് ഉറപ്പിക്കാം.

Tags: americaBudapestWorld Athletics ChampionshipsNoha LylessprinterAthletic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.