ഗോഹട്ടി : ഡ്യൂറണ്ട് കപ്പില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വിരാമം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് ഗോകുലം പുറത്തായതോടെയാണിത്.
ഇന്നത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച് ഈസ്റ്റ് ബംഗാള്‍ സെമി ഫൈനലില്‍ കടന്നു.ഇത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. ജോര്‍ദാന്‍ എല്‍സിയാണ് ഗോള്‍ നേടിയത്്.
ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോകുലം ശക്തമായി തിരിച്ചടിച്ചു. 57ാം മിനുട്ടില്‍ ബൗബ അമിനോയിലൂടെ അവര്‍ സമനില നേടി.
എന്നാല്‍ 78കാം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നല്കി. ബൗബ അമിനോ ആയിരുന്നു ആ സെല്‍ഫ് ഗോളടിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: