തിരുവനന്തപുരം: പെന്‍ഷന്‍ കുടിശ്ശികയും പെന്‍ഷന്‍കാരുടെ അവകാശമാണെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന്‍.
പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക, 19 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ഉത്സവബത്ത 3000 രൂപ അനുവദിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ് പുനഃ
ക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പെന്‍ഷനേഴ്‌സ് സംഘ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളവും പെന്‍ഷനും നല്കുന്നതാണ് കേരളത്തിന്റെ വികസനത്തെ പി
ന്നോട്ടടിക്കുന്നത് എന്ന സര്‍ക്കാരിന്റെ നുണ പ്രചാരണം അവസാനിപ്പിക്കണം.
പെന്‍ഷന്‍ പരിഷ്‌കരണത്തിന് ശേഷം 77,000 പെന്‍ഷന്‍കാര്‍ മരണപ്പെട്ടു. ഇവര്‍ക്കാര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയോ ക്ഷാമബത്താ കുടിശികകളോ സര്‍ക്കാരിന് കൊടുക്കേണ്ടി വരുന്നില്ല. തസ്തിക വെട്ടിക്കുറയ്‌ക്കലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അജയകുമാര്‍, ഗസറ്റഡ് സംഘ് ട്രഷറര്‍ രതീഷ് കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ്‌കുമാര്‍, സെക്രട്ടറി ബി. ജയപ്രകാശ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രഘുവര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: