ശബരിമല: ശബരിമല ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ നടന്റെ കയ്യില്‍ മേല്‍ശാന്തി ജപിച്ച ചരട് കെട്ടിക്കൊടുത്തിരുന്നു.
ഇതിപ്പോള്‍ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. പണ്ട് അവതാരകയുടെ കയ്യില്‍ ചരട് കണ്ടപ്പോള്‍ അതിനെ പരിഹസിച്ച സുരാജ് വെഞ്ഞാറമൂട് തന്നെ സന്നിധാനത്തില്‍ എത്തി ചരട് ജപിച്ച് കെട്ടിയ വൈരുധ്യത്തെയാണ് വിശ്വാസികള്‍ ചോദ്യം ചെയ്യുന്നത്.
https://twitter.com/unnisv/status/1692558144981926239
ഇതോടെ സുരാജ് വെഞ്ഞാറമ്മൂട് വിവാദത്തിലകപ്പെട്ട പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘കോമഡി ഉത്സവം’ എന്ന പരിപാടിക്കിടെ കൈയിൽ ചരട് കെട്ടിയെത്തിയ അവതാരക അശ്വതി ശ്രീകാന്തിനെ പരിഹസിച്ചതോടെയായിരുന്നു സുരാജിനെതിരെ വിമർശനമുയർന്നത്.
അശ്വതി ശ്രീകാന്തിന്റെ കയ്യില്‍ കെട്ടിയ ചരട് ശരംകുത്തിയാലിലെ ചരടുകളഅപോലെ എന്നായിരുന്നു സുരാജിന്റെ പരിഹാസം. ഇപ്പോള്‍ നടന്‍ സന്നിധാനത്ത് എത്തി ചരട് കെട്ടുക വഴി നടന്‍ പഴൟ പരിഹാസത്തെ വിഴുങ്ങിയെന്നാണ് പലരുടെയും കമന്‍റ്.
















