ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം. വാട് സാപ് സന്ദേശം എന്ന നിലയിലാണ് ഈ വ്യാജസന്ദേശം പരക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പൊലീസിന് പരാതി നല്കി.
ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചരിക്കുന്ന വ്യാജ വാട് സാപ് സന്ദേശം:
സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാട് സാപ് സന്ദേശമാണ് പ്രചരിക്കുന്നത്. ഈ സന്ദേശത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചിത്രവും ഉണ്ട്.
ഇത്തരം ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസോ മറ്റ് ഏതെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ പുറത്തിറക്കിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാട് സാപില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: