മുംബയ്: ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിന് കരീബിയന്‍ ദ്വീപുകളിലേക്കുള്ള പര്യടനം മികച്ചതായിരുന്നില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഫ്ലോറിഡയിലെ ലോഡര്‍ഹില്ലില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി ഐസിസി പുരുഷ ടി20 കളിക്കാരുടെ റാങ്കിംഗില്‍ നേട്ടമായി. കരിയറിലെ ഏറ്റവും മികച്ച 25-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസ് 3-2ന് ജയിച്ച അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ടി20 കളില്‍ 77, ഒമ്പത് എന്നിങ്ങനെ റണ്‍സ് നേടിയ ഗില്‍ 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.
നാലാം മത്സരത്തില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളി യശസ്വി ജയ്സ്വാളും അതിവേഗ മുന്നേറ്റം നടത്തി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച താരം നാലാമത്തെ ടി20യില്‍ 51 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടി ആയിരത്തിലധികം സ്ഥാനങ്ങള്‍ ഉയര്‍ത്തി 88-ാം സ്ഥാനത്തെത്തി.
വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് ബാറ്റിംഗില്‍ 13-ാം സ്ഥാനത്തെത്തി, കെയ്ല്‍ മേയേഴ്സ് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 45-ാം സ്ഥാനത്തെത്തി. ഷിംറോണ്‍ ഹെറ്റ്മയര്‍ 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 85ാം സ്ഥാനത്തെത്തി.
ബൗളര്‍മാരുടെ റാങ്കിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ അകേല്‍ ഹൊസൈന്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 11-ാം സ്ഥാനത്തും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 25-ാം സ്ഥാനത്തും എത്തി. അവസാന മത്സരത്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ നാല് വിക്കറ്റ് നേട്ടം 20 സ്ഥാനങ്ങള്‍ ഉയര്‍ത്തി 63-ാം സ്ഥാനത്തെത്താന്‍ സഹായിച്ചു.
ഇന്ത്യയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28-ാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: