ബെംഗളൂരു:പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ എച്ച് എഎല്ലില്‍ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പ് തയ്യാറാവുന്നു. ഇതിന്റെ 90 ശതമാനം ഭാഗങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയിലെ കമ്പനികള്‍ തന്നെയാണ്. ഇജക്ഷന്‍ സീറ്റും ഏതാനും സെന്‍സറുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഏകദേശം 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി എച്ച് എഎല്‍ നിര്‍മ്മിയ്‌ക്കുക.
ലഘുയുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഈ തേജസിന്റെ പേര് തേജസ് എംകെ2. ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്.
2025ല്‍ ഈ ആത്മനിര്‍ഭര്‍ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടക്കും. ഇന്ത്യയിലെ യുദ്ധവിമാനങ്ങളെ പറപ്പിക്കാനുള്ള എഞ്ചിന്‍ നേരത്തെ ഫ്രാന്‍സില്‍ നിന്നോ ബ്രിട്ടനിലെ റോള്‍സ് റോയ്സില്‍ നിന്നോ ആണ് സംഘടിപ്പിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയില്‍ ആണ് എഞ്ചിന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ അമേരിക്കന്‍ സന്ദര‍്ശനത്തിനിടയിലാണ് ഈ ഒരു കരാര്‍ ഒപ്പുവെച്ചത്.
ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുന്ന തേജസ് എംകെ2 റഫാലിനേക്കാള്‍ മികച്ചതാണ്. ഇന്ത്യയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന 300 കമ്പനികളാണ് ഈ യുദ്ധവിമാനത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുിന്നത്. തേജസ് എംകെ2 വിന്റെ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഉയര്‍ന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: