Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോലത്തിരി കോവിലകത്ത് കര്‍ക്കിടകവേടനായി അഭിരാം വീണ്ടുമെത്തി…….നെല്ലും അരിയും കായ്‌കനികളും കാഴ്ച വച്ച് വരവേറ്റ് ചിറക്കല്‍ വലിയ രാജ

ശിവപാര്‍വതിമാര്‍ വേടനും വേടത്തിയുമായി വേഷം മാറി അര്‍ജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്കിയ കഥയാണ് തോറ്റമായി ചൊല്ലുന്നത്. വേടന്‍ -പരമശിവനും ആടി -പാര്‍വതിയുമായാണ് സങ്കല്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 03:05 pm IST
in Kannur

കണ്ണൂര്‍: കര്‍ക്കിടക ദുരിതത്തെ ആവാഹിച്ചും ആധിവ്യാധികള്‍ ഉഴിഞ്ഞുമാറ്റിയും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ പാരമ്പര്യത്തനിമയില്‍ ഇക്കുറിയും കോലത്തുനാട്ടില്‍ കുട്ടിത്തെയ്യങ്ങളെത്തി. കര്‍ക്കിടകം 28ാം നാളായ ഇന്നലെ രാവിലെ കോലത്തിരി വലിയരാജ ചിറക്കല്‍ ഉത്രട്ടാതിതിരുനാള്‍ രാമവര്‍മ്മയുടെ കോവിലകത്താണ് ആദ്യം വേടന്‍ തെയ്യമെത്തിയത്.  നിറ വിളക്ക് തെളിച്ച് നിറ കിണ്ടിയും നെല്ലും അരിയും കായ്‌കനികളും കാഴ്ച വച്ചാണ് കോവിലകത്തേക്ക് വേടനെ വരവേറ്റത്. ശിവപാര്‍വതിമാര്‍ വേടനും വേടത്തിയുമായി വേഷം മാറി അര്‍ജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്കിയ കഥയാണ് തോറ്റമായി ചൊല്ലുന്നത്.  വേടന്‍ -പരമശിവനും ആടി -പാര്‍വതിയുമായാണ് സങ്കല്പം. തെയ്യക്കോല പാരമ്പര്യ ജന്മാധികാര വ്യവസ്ഥ പ്രകാരം ആടി വണ്ണാന്‍ സമുദായത്തിന്നും വേടന്‍ മലയ സമുദായത്തിനും അവകാശപ്പെട്ടതാണ്.

അര്‍ജുനനു ലഭിച്ച ശിവപ്രസാദത്തെ തോറ്റംപാട്ടിലൂടെ ഓര്‍മ്മിപ്പിച്ച  ശേഷം ശിവസങ്കല്പത്തില്‍കറുത്ത ഗുരുസിയും പാര്‍വതി സങ്കല്പത്തില്‍ മഞ്ഞള്‍ ഗുരുസിയും ഉഴിഞ്ഞ് ആധിവ്യാധികളും ബാധകളും ദുരിതങ്ങളും മാറ്റുന്നു.  കറുത്ത ഗുരുതി തെക്കുഭാഗത്തേക്കും മഞ്ഞ ഗുരുസി വടക്ക് ഭാഗത്തേക്കും കമിഴ്‌ത്തും. കോവിലകത്ത് ഇക്കുറി വേടന്‍ തെയ്യത്തിന്റെ ആട്ടത്തോടൊപ്പം പാര്‍വതി സങ്കല്പത്തിലെ ഗുരുസിയും ഉഴിഞ്ഞു മാറ്റി. ചിറക്കല്‍ വലിയ രാജ സി.കെ രാമവര്‍മ്മയും സഹധര്‍മ്മിണി നിലമ്പൂര്‍ കോവിലകം വിജയലക്ഷ്മി തമ്പുരാട്ടിയും ചിറക്കല്‍ കോവിലകത്തെ  അംബികാവര്‍മ്മയും ഇളമുറയായ ഏഴര മാസം പ്രായമുള്ള ധാര്‍മ്മിക് വര്‍മ്മയും ചേര്‍ന്നാണ് ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലെത്തിയ കുട്ടിത്തെയ്യത്തെ വരവേറ്റ് ദക്ഷിണ നല്കിയത്.  

കര്‍ക്കിടകത്തിലെ ആദിപാതി വേടനും അവസാന പാതി ആടിയും വീടുകള്‍ കയറി ഇറങ്ങി പകര്‍ന്നാടുന്ന പാരമ്പര്യത്തനിമയാര്‍ന്ന ആചാരം  ചിറക്കല്‍ തട്ടകം ഇന്നും കാത്തുസൂക്ഷിക്കുന്നു. കര്‍ക്കിടക സംക്രമ ദിനം രാവിലെ  ഗണപതി മണ്ഡപത്തില്‍ കുട്ടിത്തെയ്യങ്ങള്‍ കെട്ടിയാടിയ ശേഷമാണ് പിറ്റേന്നു മുതല്‍ തട്ടകങ്ങളിലെ വീടുകളിലേക്ക് പോവുക. കര്‍ക്കടകം ഏഴാം നാളിലാണ് ചിറക്കല്‍ വലിയ രാജാവിന്റെ കൊട്ടാരത്തില്‍ വേടനാട്ടം. 28ന് ചിറക്കല്‍ ചിറയ്‌ക്കു ചുറ്റുമുള്ള കോവിലകത്തും തുടര്‍ന്ന് പരിസരത്തെ മറ്റു വീടുകളിലും എന്നതാണ് പതിവ് . ഇപ്പോള്‍ സൗകര്യത്തിനു വേണ്ടി എല്ലാ ചടങ്ങും  28 ലേക്ക് മാറ്റി.

45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ചിറക്കല്‍ കോവിലകം പെരും കളിയാട്ടത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിക്കോലമായ തീച്ചാമുണ്ഡി തെയ്യം കെട്ടിയ ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമാണ് കര്‍ക്കിടകവേടന്‍ തെയ്യമായി കോവിലകത്ത് വീണ്ടുമെത്തിയത്.  കോലപ്പെരുമലയ സ്ഥാനിക തറവാട്ടംഗം കെ. മുരളീ പണിക്കറാണ് വേടന് അകമ്പടിയായി എത്തി  വീക്കന്‍ ചെണ്ടകൊട്ടി തോറ്റം പാടിയത്.  തന്റെ നാലാം വയസ്സില്‍ ചിറക്കല്‍ തട്ടകത്തില്‍ കര്‍ക്കിടക വേടന്‍ തെയ്യം കെട്ടിയാണ് അഭിരാം തെയ്യാട്ടപ്പടിയിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് വിവിധ കാവുകളില്‍ തെക്കന്‍ ഗുളികന്‍, ഉച്ചിട്ട, പൊട്ടന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടി.  

ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചിറക്കല്‍ പെരും കളിയാട്ടത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിക്കോലമായ തീച്ചാമുണ്ഡി കെട്ടി 121 തവണ തീക്കനലില്‍ വീണുറഞ്ഞാടി ചരിത്രം കുറിച്ച് പട്ടും വളയും തെയ്യാട്ടത്തിലെ പണിക്കര്‍ സ്ഥാനത്തിനും അര്‍ഹത നേടുകയായിരുന്നു. ചിറക്കല്‍ ചിറയ്‌ക്കരികിലൂടെ പോകുന്ന വഴി യാത്രക്കാരും വേടന് ദക്ഷിണ നല്കാന്‍ എത്തി. ചാമുണ്ഡി കോട്ടത്തിനടുത്ത അങ്കണവാടി റോഡില്‍ കോലപ്പെരുമലയ സ്ഥാനി കുടുംബാംഗം കൃഷ്ണാഭിരാമം വീട്ടില്‍ കക്കോപ്രത്ത്മുരളി പണിക്കരുടെയും കാഞ്ഞങ്ങാട് ആശുപത്രി നഴ്‌സായ രംഭയുടെയും ഏക മകനാണ് അഭിരാം.

Tags: Karkidaka VedanAbhiramKolathiri Kovilakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൂച്ച് ബെഹാറില്‍ കേരളം ഝാര്‍ഖണ്ഡിനെ 169ല്‍ ഒതുക്കി; ആറ് വിക്കറ്റ് പ്രകടനവുമായി അഭിരാം

യു.എച്ച്. സിദ്ദിഖ് സ്മാരക പുരസ്‌കാരം പാലക്കാട് പറളി എച്ച്എസിലെ എ. ജ്യോതികയ്ക്ക് ദേവസ്വം മന്ത്രി
കെ. രാധാകൃഷ്ണനും വിദ്യാഭ്യാസ വകുപ്പ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ എല്‍. ഹരീഷ് ശങ്കറും സമ്മാനിക്കുന്നു
Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: യു.എച്ച്. സിദ്ദിഖ് സ്മാരക പുരസ്‌കാരം അഭിരാമിനും ജ്യോതികയ്‌ക്കും

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ റിക്കാര്‍ഡ് തകര്‍ത്ത് അഭിരാം സ്വര്‍ണം നേടുന്നു
Sports

കേരള സ്‌കൂള്‍ കായികോത്സവം: പതിനെട്ട് വര്‍ഷത്തെ റിക്കാര്‍ഡ് തകര്‍ത്ത് അഭിരാമം

Vicharam

ചിങ്ങത്തിലെ കൃഷ്ണഗാഥാപാരായണം അന്യം നില്‍ക്കുന്നുവോ?

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.