Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സിലബസിനോട് വിമുഖത: സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു

ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം പുസ്തകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 10:31 pm IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം തകര്‍ന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തോട് വിമുഖത. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. 5052 കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ വര്‍ധിച്ചു.

പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ആകെ  കുറഞ്ഞത് 10,164 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 1,05,468 വിദ്യാര്‍ത്ഥികളായിരുന്നെങ്കില്‍ ഇത്തവണ 99,566 ആയി കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ 1,62,834 കുട്ടികളുണ്ടായിരുന്നത് ഇത്തവണ 1,58,583 ആയി. അതേസമയം, അണ്‍എയ്ഡഡ്  സ്‌കൂളുകളില്‍ 5052 കുട്ടികള്‍ കൂടി. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ 34,866 കുട്ടികള്‍ പ്രവേശനം  നേടിയത് ഇത്തവണ 39,918 ആയി ഉയര്‍ന്നു. 2021-22ല്‍ 3,48,741 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. എന്നാല്‍ അതിന് ശേഷം രണ്ട് അധ്യയന വര്‍ഷങ്ങളിലായി അരലക്ഷത്തോളം കുട്ടികളാണ്  ഒന്നാം ക്ലാസില്‍ മാത്രം കുറഞ്ഞത്.  

രണ്ടാം ക്ലാസ്സുകളിലും അണ്‍ എയ്ഡഡ് മേഖലയില്‍ കുട്ടികള്‍ കൂടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടാം ക്ലാസിലും കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍ അണ്‍ എയ്ഡഡില്‍ വര്‍ധനയുണ്ടായി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടാം ക്ലാസില്‍ 2606 കുട്ടികള്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നില്‍ 34,866 കുട്ടികളുണ്ടായിരുന്നത് ഇത്തവണ രണ്ടാം ക്ലാസില്‍ 37,472 ആണ് അണ്‍ എയ്ഡഡില്‍ എത്തിയത്.  

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തിയതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1177 കുട്ടികള്‍ കുറവാണ്. എയ്ഡഡില്‍ കഴിഞ്ഞ വര്‍ഷം ഒന്നില്‍ 1,62,834 പേരുണ്ടായിരുന്നത് ഇത്തവണ രണ്ടിലേക്ക് എത്തിയത് 1,63,878 പേരാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ ഒന്ന് മുതല്‍ പത്ത് വരെ  പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. ഇത്തവണയത് 86,752 കുട്ടികള്‍ കുറഞ്ഞ് 37,46,647 ആയി.  

2016 ല്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും മറ്റ് ക്ലാസ്സുകളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി എത്തുന്ന കുട്ടികളുടെയും എണ്ണം കൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് ഒഴുകിത്തുടങ്ങി. ഇത് സംസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ ഗുണനിലവാരത്തില്‍ സംശയം ഉയര്‍ത്തുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം പുസ്തകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:  കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം പുസ്തകമായി തയാറാക്കി ഓണത്തിന് ശേഷം കുട്ടികളുടെ കൈകളിലെത്തിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.  

ഒഴിവാക്കിയ വിഷയങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി. ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കൈയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉള്‍പ്പെടുത്തും. എങ്കിലേ  കുട്ടികള്‍ പഠിക്കൂ. സാധാരണ പാഠപുസ്തകത്തിന്റെ ഭാഗമായി തന്നെ മാറുകയാണെന്നും മന്ത്രി പറഞ്ഞു.

Tags: keralaeducationStudentsschoolsസംസ്ഥാന സ്കൂള്‍ ബോര്‍ഡിന്‍റെ സിലബസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.