ശ്രീനഗര്‍: പാകിസ്ഥാന്‍, ചൈന മുന്നണികളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് ‘നോര്‍ത്ത് ഡിഫന്‍ഡര്‍’ എന്നറിയപ്പെടുന്ന ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ എത്തുന്നത്.
ശ്രീനഗര്‍ കാശ്മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അത് സമതലങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഈ തന്ത്രപ്രധാനമായ ഭാഗത്ത് കൂടുതല്‍ വെയിറ്റ് ടു ത്രസ്റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് നല്ലത്. അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീര്‍ഘദൂര മിസൈലുകളും സജ്ജീകരിച്ചിട്ടുള്ള ഒരു വിമാനം ഫലപ്രദമായിരിക്കും. മിഗ് 29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണ്. അതിനാല്‍ തന്നെ ശത്രുക്കളെ നേരിടാന്‍ ഇതിനു കഴിയുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ വിപുല്‍ ശര്‍മ്മ പറഞ്ഞു.
കാശ്മീര്‍ താഴ്‌വരയില്‍ തങ്ങളുടെ ഉത്തരവാദിത്ത മേഖലയെ വര്‍ഷങ്ങളോളം വിജയകരമായി പ്രതിരോധിക്കാന്‍ മിഗ് 21ന് സാധിച്ചു, കൂടാതെ 2019 ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകര ക്യാമ്പുകളില്‍ എഫ് 16 തകര്‍ക്കാനും മിഗ് 21ന് കഴിഞ്ഞു. ഇതിനെക്കാള്‍ മികച്ചതാണ് നവീകരിച്ച മിഗ് 29.
നവീകരണത്തിന് ശേഷം മിഗ്29 വളരെ ദീര്‍ഘദൂര എയര്‍ടുഎയര്‍ മിസൈലുകളും എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സായുധ സേനയ്‌ക്ക് നല്‍കിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സംഘര്‍ഷസമയത്ത് ശത്രുവിമാനത്തിന്റെ കഴിവുകളെ തടസ്സപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് നവീകരിച്ച വിമാനത്തിന് രാത്രിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും വായുവില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനുള്ള ശേഷിയുള്ളതിനാല്‍ കൂടുതല്‍ ദൂരപരിധിയുണ്ടെന്നും മറ്റൊരു പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവം റാണ പറഞ്ഞു. നേരത്തെ ഇല്ലാതിരുന്ന എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്ത പൈലറ്റുമാരാണ് വിമാനത്തിന്റെ ഏറ്റവും വലിയ കഴിവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: