കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമയാ പോലീസ്. രേഷ്മയെ കുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് പ്രതിയെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് സമീപത്ത വീട്ടു പരിസരത്തു നിന്നും ആയുധം കണ്ടെത്തിയത്.
ഹോട്ടല്‍ മുറിയില്‍ വച്ച് രേഷ്മ നേരിട്ടത് ക്രൂരമായ മാനസിക- ശാരീരിക പീഡനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. കൊലപ്പെടുത്തുന്നതിന് മുന്‍പ് രേഷ്മയെ കുറ്റവിചാരണ നടത്തുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. തന്നെ അപായപ്പെടുത്താന്‍ യുവതി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്നാണ് പ്രതിയുടെ ആപോരണം. എന്നാല്‍, ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ബുധനാഴ്ച രാത്രി കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ രാത്രിയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വഴക്കിനിടെ നൗഷിദ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കരച്ചില് കേട്ടത്തിയവരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ച്ചയായി കുത്തിയതിനാല്‍ രേഷ്മയുടെ കഴുത്തില്‍ കൂടുതല്‍ മുറിവുകളുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് ചോരയില്‍ കുളിച്ച നിലയിലുള്ള മൃതദേഹമായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും കൊലശ്രമത്തിന് കേസുകളുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. പൊലീസ് പിടികൂടിയ പ്രതി കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് ഇതേ ഹോട്ടലിലെ കെയര്‍ടേക്കറാണ്. ഇരുവരും 3 വര്‍ഷത്തോളമായി സാമൂഹ്യ മാധ്യമം വഴി പരിചയമുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: