കോട്ടയം : പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ പൂഴിക്കടകനുമായി ഇടതുമുന്നണി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് സി പി എം നീക്കം.ഈ നീക്കത്തെ ഏത് വിധേനെയും തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്..
ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ഈ നേതാവുമായി സംസാരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സംസാരിച്ചതായാണ് അറിയുന്നത്.
വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ നേതാവിനെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്. നേരത്തേ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
നേരത്തെ ജയ്ക് സി തോമസ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കളുടെ പേര് സി പി എം പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: