Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 08:06 pm IST
in India

 ന്യൂദല്‍ഹി : മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപൂരിലെ സംഭവ വികാസങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മണിപ്പൂരില്‍ വര്‍ദ്ധിച്ച തോതില്‍ അക്രമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. സത്യത്തില്‍ കൂടുതല്‍ വേദനിക്കുന്നത് ഞങ്ങളാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സംഭവങ്ങള്‍ ലജ്ജാകരമാണെങ്കിലും, അതില്‍ രാഷ്‌ട്രീയം കാണിക്കുന്നത് അതിലും ലജ്ജാകരമാണ്,- അമിത് ഷാ പറഞ്ഞു.

”രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്. വിമാനത്താവളത്തിന് പുറത്ത് വന്നതിന് ശേഷം ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. റോഡിലൂടെ യാത്ര ചെയ്യണമെന്ന് രാഹുല്‍ഗാന്ധി നിര്‍ബന്ധം പിടിച്ചപ്പോള്‍ സുരക്ഷ കരുതി  തടയേണ്ടി വന്നു. പിറ്റേന്ന് ഹെലികോപ്റ്ററില്‍ അവിടേക്ക് പോയി. അദ്ദേഹം നേരത്തെ തന്നെ  ഹെലികോപ്റ്റര്‍ തെരഞ്ഞെടുക്കേണ്ടതായിരുന്നു ” അമിത്  ഷാ ചൂണ്ടിക്കാട്ടി.

മേയ് 4 ന് കാംഗ്പോപി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ അക്രമത്തിനിടെ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തെ അമിത്ഷാ അപലപിച്ചു. ഇത് സമൂഹത്തിന് കളങ്കം എന്ന് വിശേഷിപ്പിച്ചു.

”ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഈ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ്  നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തു വന്നത്? ഈ വീഡിയോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അവര്‍ അത് ഡിജിപിക്ക് നല്‍കേണ്ടതായിരുന്നു. എങ്കില്‍ അന്ന് തന്നെ  നടപടിയുണ്ടാകുമായിരുന്നു.സംഭവത്തില്‍ കുറ്റക്കാരായ ഒമ്പത് പേരെയും  തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്,” ആഭ്യന്ത്രരമന്ത്രി പറഞ്ഞു.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അമിത് ഷാ  ന്യായീകരിച്ചു. കേന്ദ്രവുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.  

സമാധാന ചര്‍ച്ചകളില്‍  ഏര്‍പ്പെടാന്‍ മെയ്‌തേയ്, കുക്കി സമുദായങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്ന്  ഉറപ്പ് നല്‍കുകയാണ്. ഈ വിഷയത്തില്‍ രാഷ്‌ട്രീയം പാടില്ല.

Tags: മണിപ്പൂര്‍ലോക്സഭamit-shahസംസ്ഥാനviolenceഅവിശ്വാസ പ്രമേയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകില്ലെന്ന് അമിത് ഷാ,കേരളത്തില്‍ എം പി മാരുടെ എണ്ണം 30

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.