Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ധിഖ് ചികിത്സയില്‍ കഴിഞ്ഞത്. ന്യൂമോണിയയും കരള്‍ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:16 pm IST
in Entertainment

കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍ (69) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന്  കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. എക്‌മോ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിച്ചിരുന്നത്. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

നാളെ രാവിലെ ഒമ്പതുമണി മുതല്‍ 12 മണിവരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് ഏറണാക്കുളത്തെ ജുംആ മസ്ജിഡില്‍ ഖബറടക്കും. 

ന്യൂമോണിയയും കരള്‍ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്‌മൈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി ജനിച്ച സിദ്ദിഖ് ഇസ്‌മൈല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1984 മെയ് ആറിനാണ് അദ്ദേഹം സജിതയുമായി വിവാഹം കഴിച്ചത്. സുമയ, സാറ, സുകൂണ്‍ എന്നിവരാണ് മക്കള്‍.

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നീ വിവിധ മേഖല സിനിമ രംഗത്ത് അറിയപ്പെട്ട വ്യക്തിയായിരുന്നു സിദ്ദിഖ് ഇസ്‌മൈല്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം സിനിമയില്‍ പുതിയ പരീക്ഷണങ്ങളും കൊണ്ടുവന്ന വ്യക്തിയാണ് അദേഹം. 1989ല്‍ റാംജി റാവു സ്പീക്കിംഗ് എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തിരക്കഥാകൃത്ത് എന്ന നിലയില്‍, 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ബിഗ് ബ്രദറാണ് അവസാനമായി തിയേറ്ററുകളില്‍ എത്തിയ അദ്ദേഹത്തിന്റെ ചിത്രം.

ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലെ സിദ്ദിഖിന്റെയും ലാലിന്റെയും പ്രകടനം കണ്ടാണ് അവരെ ഫാസില്‍ സിനിമയിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് പിന്നീട് ലാലുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ സൃഷ്ടിച്ചു. സിദ്ദിഖ്‌ലാല്‍ മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ കൊണ്ടുവന്ന കൂട്ടുക്കെട്ടായി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു, സിദ്ദിഖ് തന്റെ സംവിധാന സംരംഭങ്ങളുമായി തുടരുകയായിരുന്നു. സിദ്ദിഖിന്റെ സിനിമകളെല്ലാം കോമഡി ജോണറിലുള്ളവയാണ്. തമിഴില്‍ സിദ്ധിഖിന്റെ സിനിമകള്‍ കൂടുതലും അദ്ദേഹത്തിന്റെ മലയാളം ചിത്രങ്ങളുടെ റീമേക്ക് ആയിരുന്നു.

Tags: സംവിധായകന്‍malayalam cinemaസംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.