സൈനികരെ ആദരിക്കാന്‍ നടി കിയാര അദ്വാനി വാഗാ അതിര്‍ത്തിയില്‍ എത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. താര സുന്ദരിയുടെ സന്ദര്‍ശനത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പച്ച സല്‍വാര്‍ ധരിച്ച് താരം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ത്രിവര്‍ണ പതാകയും പിടിച്ച് നില്ക്കുന്ന ചിത്രം ഏറെ ശ്രദ്ധ നേടി.
മറ്റൊരു ചിത്രത്തില്‍ കറുപ്പ് ടീ ഷര്‍ട്ട് ധരിച്ച് തോക്ക് ഉന്നം പിടിക്കുന്ന നടിയെ കാണാം. ഒപ്പം സൈനികരുമുണ്ട്.
സൈനികര്‍ക്കൊപ്പം തമാശ പങ്കിടുന്നതും എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സൈനിക ക്യാമ്പില്‍ മരത്തൈ നടുകയും ചെയ്തു താര സുന്ദരി.
പഞ്ചാബ് സന്ദര്‍ശന ശേഷം കിയാര മുംബൈയിലേക്ക് മടങ്ങി. വിമാനത്താവളത്തില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു.
കാര്‍ത്തിക് ആര്യനൊപ്പം സത്യപ്രേം കി കഥയാണ് കിയാരയുടേതായി പുറത്തു വന്നത്. രാം ചരണിനൊപ്പമുളള ഗെയിം ചേഞ്ചര്‍ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുളളത്. ഏകദേശം നാല് വര്‍ഷത്തിന് ശേഷം നടിയുടെ തെലുങ്ക് സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. രാം ചരണ്‍ അഭിനയിച്ച വിനയ വിധേയ രാമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
ഇതുകൂടാതെ, ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറിനും ഒപ്പം ആക്ഷന്‍ ചിത്രമായ വാര് 2വും കിയാരയുടെതായി പുറത്തുവരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: