തിരുപ്പതി: ചെന്നൈയിലെ ടി നഗറിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) 5.11 കോടി രൂപ സംഭാവന നല്കി ഒരു സംഘം ഭക്തര്‍. ടിടിഡിയുടെ ടി നഗര്‍ ക്ഷേത്രത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മിറ്റി പ്രസിഡന്റ് എ.ജെ. ശേഖര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട്, പുതുച്ചേരി പ്രാദേശിക ഉപദേശക സമിതി നിര്‍ദ്ദേശിച്ചു.
തിരുപ്പതി ട്രസ്റ്റ് 1975ലാണ് ചെന്നൈയിലെ ടി നഗറില്‍ വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിച്ചത്. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ക്ഷേത്ര പരിസരം അങ്ങേയറ്റം തിരക്കേറിയതിലേക്ക് നയിച്ചു. ടിടിഡി ട്രസ്റ്റ് ബോര്‍ഡിന്റെ അംഗീകാരത്തെത്തുടര്‍ന്ന്, ഏകദേശം 35 കോടി രൂപ ചെലവഴിച്ച് നിലവിലുള്ള ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള 5.5 ഗ്രൗണ്ട് ഭൂമി വാങ്ങാന്‍ തമിഴ്നാട് എല്‍എസി നിര്‍ദ്ദേശിച്ചു. അതനുസരിച്ച്, സംഭാവനകള്‍ സ്വരൂപിക്കുന്നതിനായി തമിഴ്നാട് എല്‍എസി ശ്രീ വെങ്കിടേശ്വര ഭൂദാനം പദ്ധതി ആവിഷ്കരിച്ചു.
പദ്ധതി ആരംഭിക്കുന്ന സമയത്ത്, എ.ജെ. ശേഖര്‍ റെഡ്ഡിയും ഒരു സംഘം ടിടിഡിക്ക് 8.15 കോടി രൂപ സംഭാവന നല്‍കിയിരുന്നു. തിങ്കളാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള മറ്റൊരു കൂട്ടം ഭക്തര്‍ ഒരു ലക്ഷം രൂപയും സംഭാവനയായി നല്കി. തിരുമലയില്‍ നടന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ തിരുപ്പതി ട്രസ്റ്റിന് 5.11 കോടി ലഭിച്ചു.
റാപ്പിഡ്കെയര് ഗ്രൂപ്പ് െ്രെപവറ്റ് ലിമിറ്റഡ് (1.5 കോടി), വെങ്കട സുബ്രഹ്മണ്യന് (1 കോടി), നാഗരാജന് (1 കോടി), സിആര്‍ കണ്സ്ട്രക്ഷന്സ്കോയമ്പത്തൂര് (1 കോടി), മരു ശ്രീശന്, ഷെന്‍ബാഗമൂര്‍ത്തി (20 ലക്ഷം വീതം), ശ്രീ ബലഹ കെമിക്കല്‍സ്, നരേഷ് സുബ്രഹ്മണ്യം (10 ലക്ഷം വീതം), നീലാദ്രി പാക്കേജിംഗ് (1 ലക്ഷം) എന്നിവരാണ് സംഭവന നല്‍കിയത്.
ബാക്കി തുകയായ 22 കോടി രൂപ സമാഹരിക്കുന്നതിനായി സംഭാവന യജ്ഞം തുടരുമെന്ന് തമിഴ്നാട് എല്‍എസി പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടി നഗര്‍ ക്ഷേത്രത്തിന്റെ വിപുലീകരണത്തിനായി സംഭാവനകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശേഖര്‍ റെഡ്ഡി നടത്തുന്ന ശ്രമങ്ങളെ ടിടിഡി ചെയര്മാന് വൈ വി സുബ്ബ റെഡ്ഡി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: