Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇനി കത്തരുത് ഒരു വാഹനവും

വണ്ടുകളെ സൂക്ഷിക്കുക മലയോര മേഖലയിലെ വാഹനങ്ങള്‍ വണ്ടുകളെ സൂക്ഷിക്കണമെന്നു മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കി. ഇന്ധനത്തിലെ എഥനോള്‍ ഭക്ഷിക്കുന്നതിനായി ചിലതരം വണ്ടുകള്‍ വാഹനങ്ങളുടെ ഫ്യൂവല്‍ പമ്പില്‍ സുഷിരങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഇത് ഇന്ധന ചോര്‍ച്ചയ്‌ക്കു കാരണമാകാറുണ്ടെന്നും ഇതു തീപിടത്തത്തിലേക്കു നയിക്കാമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 05:00 am IST
in Automobile

മേഘചന്ദ്ര

വാഹനങ്ങള്‍ തീ പിടിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ് കേരളത്തില്‍. ഇന്നലെ പുലര്‍ച്ചെയാണ് മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. കൂടുതല്‍ അപകടങ്ങളും ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് ഉണ്ടാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങള്‍ തീപിടിക്കാനുള്ള കാരണങ്ങള്‍, തീ പിടിച്ചാല്‍ എന്തു ചെയ്യണം തുടങ്ങിയവ ചുവടെ:

1) കാരണങ്ങള്‍

പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ ഈ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്‌സ്ട്രാ ഫിറ്റിങ് നടത്തുമ്പോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ വേണ്ട വിധം ചേരാതെ വരുന്നതും ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാകുന്നു.

കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവര്‍ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്പുകള്‍ തുടങ്ങിയ ഘടിപ്പിച്ച് ഉയര്‍ന്ന വേരിയന്റുകള്‍ ആക്കാനുള്ള നടപടികള്‍ വലിയ അബദ്ധമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോടു പറഞ്ഞു. ഇത്തരം ഫിറ്റിങ്ങുകള്‍ താത്കാലിക ലാഭം തരുമെങ്കിലും ജീവന്‍ പണയപ്പെടുത്തുന്നതിന് തുല്യമാണ്. കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്‌ക്കുന്നു. വാഹനം വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്പനിയില്‍നിന്ന് വാഹനം എങ്ങനെ ഇറക്കുന്നോ അതിനുമാത്രമേ ഉണ്ടാകൂ. ഷോറൂമുകളില്‍നിന്നു ഘടിപ്പിക്കുന്ന അക്‌സസറികള്‍ക്കു പോലും ഈ പരിരക്ഷയില്ല. അതുകൊണ്ട് ഉയര്‍ന്ന സൗകര്യങ്ങള്‍ വേണ്ടവര്‍ ആ സൗകര്യമുള്ള വേരിയന്റുകള്‍തന്നെ വാങ്ങുന്നതാണ് അഭികാമ്യം.

2)തെറ്റായ വയറിങ്ങുകള്‍

തെറ്റായ വയറിങ് ഷോര്‍ട് സര്‍ക്യൂട്ടിന് കാരണമായേക്കാം, ഇത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. കൃത്യമായ ഇന്‍സുലേഷന്‍ ഇതില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് വാഹന ഉടമ തന്നെ പരിശോധിച്ച് ഉറപ്പിക്കണം

3)നിലവാരമില്ലാത്ത മെറ്റീരിയലുകള്‍

കാറില്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമാകും. ഒരു കാറിന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദത്തിന് വിധേയമാകുന്നതാണ്. ഇതിന് ഗുണനിലവാരം ഇല്ലെങ്കില്‍ ഇത് വര്‍ധിച്ച ചൂട് ഉണ്ടാകാനും അതു തീപിടിത്തത്തിലേക്കു നയിക്കാനും കാരണമാവാം.

4)ഫഌയിഡ് ചോര്‍ച്ച

ട്രാന്‍സ്മിഷന്‍ ഫഌയിഡ്, പവര്‍ സ്റ്റിയറിങ് ഫഌയിഡ്, കൂളന്റ് തുടങ്ങിയ സുപ്രധാന ദ്രാവകങ്ങളുടെ ചോര്‍ച്ച ഒരു കാറില്‍ തീപിടിക്കാന്‍ കാരണമാകാം. അതിനാല്‍, വാഹനം രാവില എടുക്കുന്നതിനുമുമ്പുതന്നെ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണം.

5) കാറിനുളളില്‍ പുക വലിക്കുന്നത്  

കാറിനുള്ളില്‍ പുകവലി പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.  സിഗരറ്റില്‍ നിന്നു വീഴുന്ന തീപ്പോരികള്‍ സീറ്റില്‍ വീണാല്‍ത്തന്നെ തീപിടിക്കും. വണ്ടിക്കുള്ളിലെ റെക്‌സിനും സ്‌പോഞ്ചും പ്ലാസ്റ്റിക്കുമെല്ലാം എളുപ്പത്തില്‍ തീ പിടിക്കുന്നതാണ്. സിഗരറ്റ് ലൈറ്റര്‍, തീപ്പെട്ടി എന്നിവ കാറില്‍ വയ്‌ക്കുന്നത് ഒഴിവാക്കുക.

6)കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍

തീ കത്തിച്ചിരിക്കുന്നതിനടുത്തോ വേനല്‍ക്കാലത്ത് ഉണങ്ങിയ പുല്ലുള്ള ഭാഗത്തോ പാര്‍ക്ക് ചെയ്താല്‍ അഗ്‌നിബാധ ഉണ്ടാകാം.

7) പര്‍ഫ്യൂം, നെയില്‍ പോളിഷ്, ഇന്‍ഹേലറുകള്‍

കാറിനുള്ളില്‍ വയ്‌ക്കുന്ന പെര്‍ഫ്യൂമുകള്‍ സാധാരണ നിലയില്‍ തീപിടിക്കുന്നവയല്ല. എന്നാല്‍ കാറിനുള്ളില്‍ വയ്‌ക്കുന്ന  നെയില്‍ പോളിഷ,് റിമൂവര്‍ എന്നിവ തീപിടിക്കാന്‍ സാധ്യതയുള്ളതാണ്. അവയിലെ അസറ്റോണ്‍ സാന്നിധ്യം അപകടമുണ്ടാക്കും. ഇന്‍ഹേലറുകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ ചൂടു കൂടി പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടമുണ്ടാവും.

8) ബോണറ്റിനടിയില്‍ മറന്നു വയ്‌ക്കരുത്

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലവും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയിലെ തുണിയും ക്ലീനറും തീപിടിക്കാന്‍ സാധ്യതയുണ്ട്.

9) കാര്‍ കത്തുന്നതിന്  മുമ്പുളള ലക്ഷണങ്ങള്‍

കരിഞ്ഞമണം, പുക ഇതു രണ്ടും അവഗണിക്കരുത്. പെട്ടെന്നു വണ്ടി നിര്‍ത്തണം. എസി പെട്ടെന്ന് നിലച്ചാലും വണ്ടി നിര്‍ത്തണം. കാറില്‍നിന്ന് ഇറങ്ങണം. ആ സമയം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറക്കരുത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പതിവില്ലാത്ത ഏതു ലക്ഷണവും അവഗണിക്കാതിരിക്കുക. വാഹനം നിര്‍ത്തിയിടത്തുനിന്ന് എടുക്കമ്പോള്‍ പാര്‍ക്കു ചെയ്തിരുന്ന ഭാഗത്തു കാണുന്ന ഇന്ധനത്തിന്റെയും ഓയിലിന്റെയും പാടുകള്‍ അവഗണിക്കാതിരിക്കുക.

10) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരുതലുകള്‍

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വാഹനത്തിന്റെ ഡോര്‍ എങ്ങനെയാണ് തുറക്കുന്നതെന്നു നേരത്തേ പഠിപ്പിച്ചു കൊടുക്കുക. മാനുവല്‍ ആയി തുറക്കേണ്ടതും ചൈല്‍ഡ് ലോക്ക് ഇട്ടാല്‍ തുറക്കേണ്ടതും എങ്ങനെയെന്നു പരിശീലിപ്പിക്കണം. കൂടാതെ ചില്ലു പൊട്ടിക്കാന്‍ കഴിയുന്ന ചുറ്റികയോ മറ്റോ വണ്ടിയില്‍ വയക്കേണ്ടതാണ്. സീറ്റുകളുടെ ഹെഡ് റെസ്റ്റ് ഊരിയാല്‍ അതിന്റെ കൂര്‍ത്തഭാഗം ഉപയോഗിച്ചു ചില്ല് പൊട്ടിക്കാന്‍ കഴിയും.

11) തീപിടിച്ചാല്‍

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചാല്‍ പേടിക്കാതെ തന്നെ വാഹനം നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തീ പിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ പമ്പിന്റെയും മറ്റും സമീപത്ത് വാഹനം നിര്‍ത്താതിരിക്കാനും ശ്രദ്ധ വേണം. കാറിനുള്ളില്‍ ഒരു ചെറിയ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

വാഹനം  നിര്‍ത്തിയ ശേഷം വേഗം തന്നെ ഇഗ്‌നിഷന്‍ സ്വിച്ച് ഓഫ് ചെയ്യുകയും കാറില്‍ നിന്ന് ഇറങ്ങുകയും ചെയ്യുക. കൂടെയുളളവരെ സുരക്ഷിതമായി പുറത്തിറങ്ങാന്‍  സഹായിക്കുകയും ചെയ്യണം. ഇഗ്‌നിഷന്‍ ഓഫ് ചെയ്യുന്നതിന് മുമ്പ് എല്ലാ ഡോറുകളും വിന്‍ഡോകളും അണ്‍ലോക്ക് ചെയ്തിട്ടുണ്ട് എന്നത് ഉറപ്പാക്കണം.

കാറില്‍ നിന്ന് ഇറങ്ങിയ ശേഷം ഉടന്‍ തന്നെ അതിനടുത്ത് നിന്നും മാറുക. കാറില്‍ തീപിടിക്കുന്ന ദ്രാവകങ്ങളായ പെട്രോളോ ഡീസലോ ഉണ്ടായിരിക്കും എന്നതിനാല്‍ത്തന്നെ കാര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. എതിരെ വരുന്ന വാഹനങ്ങളെയും മറ്റും വാഹനത്തിന് തീ പിടിച്ചുവെന്ന കാര്യം അറിയിക്കുകയും ചെയ്യണം. പിന്നീട് തീ അണയ്‌ക്കാനുള്ള നടപടികളാണ് ചെയ്യേണ്ടത്.തീ വേഗത്തില്‍ പടരുന്നുണ്ട് എങ്കില്‍ അത് അണയ്‌ക്കാന്‍ ശ്രമിക്കുന്നത് വിഫലമായിരിക്കും. അഗ്‌നിശമനസേനയെ വേഗം തന്നെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തുകയാണ് ചെയ്യേണ്ടത്.

12. തീ അണച്ചാല്‍

തീ അണച്ചു കഴിഞ്ഞാല്‍ ഒരിക്കലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് വാഹനം അവിടെ നിന്നും മാറ്റുകയാണ് വേണ്ടത്. തീപിടുത്തം മൂലമുണ്ടായ നാശനഷ്ടങ്ങളും കാറിനുണ്ടായ കുഴപ്പങ്ങളും കൃത്യമായി മനസിലാക്കുകയും ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്യുക.

(കൊച്ചിയിലെ വാഹന സര്‍വീസ് എന്‍ജിനിയര്‍മാര്‍ നല്‍കിയ വിവരങ്ങളെ അവലംബിച്ച് തയാറാക്കിയത്)

Tags: accidentvehiclefire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

Kerala

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.