മുംബൈ: നാല് ദിവസമായി ഡോളറിനെതിരെ നഷ്ടത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യന്‍ രൂപ വീണ്ടും നഷ്ടപ്രതാപം തിരിച്ചുപിടിച്ചു. തിങ്കളാഴ്ച പത്ത് പൈസയുടെ നേട്ടത്തോടെ ഡോളറിന് 82.74 രൂപ എന്ന നിലയ്ക്കാണ് രൂപ ഇപ്പോഴുള്ളത്.
വെള്ളിയാഴ്ച രൂപ ഡോളറിന് 82.84.എന്ന നിലയിലായിരുന്നു. ലോകത്തെ മിക്ക കറന്‍സികളും ഡോളറിനെതിരെ ദുര്ബലപ്പെടുമ്പോഴാണ് ഇന്ത്യന്‍ രൂപ പിടിച്ചുനില്‍ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ ആശങ്കകള്‍ ഉയരുന്നതിനിടയിലാണ് രൂപയുടെ ഈ നേട്ടം. അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നു എന്നതാണ് പ്രധാന ആശങ്ക. മാത്രമല്ല അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ ആവശ്യപ്പെടുന്നതിനാല്‍ രൂപയ്ക്ക് ശക്തിയാര്‍ജ്ജിക്കാനുള്ള സാഹചര്യം കുറവാണ്.
സെപ്തംബര്‍ മുതല്‍ എണ്ണയുല്പാദനം സൗദിയും റഷ്യയും ഉള്‍പ്പെടെ കുറച്ചതിനാലാണ് അസംസ്കൃത എണ്ണയുടെ വില കൂടുന്നത്. എണ്ണവിലയാണ് രൂപയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് എസ് എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിന്റെ വിദേശ കറന്‍സി ഗവേഷണമേധാവി അര്‍ണോബ് ബിശ്വാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: