ന്യൂദല്‍ഹി; ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നിഫ്റ്റ് വികസിപ്പിച്ചെടുത്ത ‘ഭാരതീയ വസ്ത്ര എവം ശില്പ് കോഷ്’-ന്റെ ഇ-പോര്‍ട്ടലും മോദി ഉദ്ഘാടനം ചെയ്യും.
മൂവായിരത്തിലധികം കൈത്തറി, ഖാദി നെയ്ത്തുകാരും കരകൗശല വിദഗ്ധരും ടെക്സ്റ്റൈല്‍, എംഎസ്എംഇ മേഖലകളില്‍ നിന്നുള്ള പങ്കാളികളും പരിപാടിയില്‍ പങ്കെടുക്കും. ഇത് ഇന്ത്യയിലുടനീളമുള്ള കൈത്തറി ക്ലസ്റ്ററുകള്‍, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് കാമ്പസുകള്‍, വീവര്‍ സര്‍വീസ് സെന്ററുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കാമ്പസുകള്‍, ദേശീയ കൈത്തറി വികസന കോര്പ്പറേഷന്, കൈത്തറി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍, കെവിഐസി സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാന കൈത്തറി വകുപ്പുകള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരും.
2015 ആഗസ്ത് 7-ന് ഇത്തരമൊരു പരിപാടി നടത്തി സര്‍ക്കാര്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ തുടങ്ങി.1905 ആഗസ്റ്റ് 7-ന് തദ്ദേശീയ വ്യവസായങ്ങളെയും കൈത്തറി നെയ്ത്തുകാരെയും പ്രോത്സാഹിക്കുന്നതിന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സമരണയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: