തിരുവനന്തപുരം: ബിജെപി നേതാക്കളായ സന്ദീപ് ജി.വാര്യരേയും പി.ആര്. ശിവശങ്കറിനേനേയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള നേതാവ് സന്ദീപ് ജി. വാര്യര്‍, എറണാകുളം ജില്ലയില്‍ നിന്നുള്ള പി.ആര്.ശിവശങ്കര്‍ എന്നിവരെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: