Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ ഭരണകാലത്ത് നഷ്ടമായ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരുന്നു; സാങ്കേതിക വളര്‍ച്ചയുടെ ടെക്കേഡിലേക്ക് ഇന്ത്യ വളരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

ബിജെപി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ ടെലികോം മേഖലയില്‍ സംഭവിച്ച സുപ്രധാന മാറ്റങ്ങളെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം യുപിഎയുടെ 10 വര്‍ഷം തീര്‍ച്ചയായും നഷ്ടപ്പെട്ട ഒരു ദശാബ്ദമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 08:20 pm IST
in India

ന്യൂദല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ടെലികോം മേഖലയില്‍ പരിവര്‍ത്തനാത്മകമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചതായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ടെലികോം രംഗത്തെ അഴിമതിയും ചങ്ങാത്ത മുതലാളിത്തവും അവസാനിപ്പിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നീ നാല് പ്രധാന മേഖലകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ ടെലികോം മേഖലയില്‍ സംഭവിച്ച സുപ്രധാന മാറ്റങ്ങളെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം യുപിഎയുടെ 10 വര്‍ഷം തീര്‍ച്ചയായും നഷ്ടപ്പെട്ട ഒരു ദശാബ്ദമായിരുന്നു.

2ജി, ട്രങ്ക് എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി അഴിമതികളുടെ കാലഘട്ടമായിരുന്നു അത്. ചങ്ങാത്ത മുതലാളിത്തവും ചങ്ങാത്ത ലൈസന്‍സിംഗും ആയിരുന്നു അന്നത്തെ  മുഖമുദ്രകള്‍. 2014 ആയപ്പോഴേക്കും ബിഎസ്എന്‍എല്‍ പോലും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഒരു ബാദ്ധ്യതയായി മാറിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

എന്നാലിന്ന് നമ്മള്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ്. സുതാര്യതയോടും ഏറെ സമഗ്രതയോടും കൂടി നമ്മള്‍ സ്‌പെക്ട്രം ലേലം ചെയ്യുകയും ലൈസന്‍സുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ‘സ്‌പെക്ട്രം ലേലത്തില്‍ നിന്ന് ലഭിച്ച ഓരോ രൂപയും പൊതു ഖജനാവിലേക്ക് പോകുകയും അത് ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

സമീപകാലത്ത് വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയോടുള്ള സമീപനത്തില്‍ വന്ന മാറ്റവും മന്ത്രി എടുത്തുപറഞ്ഞു. ചങ്ങാത്ത മുതലാളിത്തവും കൊടിയ അഴിമതിയും കാരണം മൂലധനവും വിദേശ നിക്ഷേപകരും ഇവിടെ നിന്ന് ഓടിയൊളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്കിടയില്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ആ ഉദാസീന മനോഭാവം മാറി മൂലധന നിക്ഷേപത്തിന്റെ കാര്യത്തില്‍  ഇന്ത്യയോട് പോസിറ്റീവ് സമീപനം കൈക്കൊള്ളുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.  

ഇന്ത്യയില്‍ അന്ന് നിലനിന്നിരുന്ന അഴിമതിയും ചങ്ങാത്ത മുതലാളിത്തവും കാരണം തങ്ങളുടെ ബിസിനസുകള്‍ നശിച്ചതിനാല്‍ ഇന്ത്യയില്‍ നിക്ഷേപിച്ച ടെലികോം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളില്‍ വലിയൊരു ശതമാനവും ഇവിടം ഉപേക്ഷിച്ചുപോയി. എന്നാലിന്ന് ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാനുള്ള അനായാസത ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സ് ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്തെ ടെലികോം മേഖലയിലേക്ക് അതിവേഗം നിക്ഷേപം നടക്കുകയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ ടെലികോം മേഖലയുടെ മൊത്തത്തിലുള്ള വിപണി മൂലധനം വര്‍ദ്ധിക്കുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിന്മേലുള്ള ആശ്രിതത്വം കുറക്കാന്‍ കഴിഞ്ഞതും മറ്റൊരു പ്രധാന മാറ്റമാണ്. നഷ്ടപ്പെട്ട ദശകത്തില്‍ നെറ്റ്‌വര്‍ക്കിനുള്ളവയടക്കം 85% ടെലികോം ഉപകരണങ്ങളും രാജ്യം ഇറക്കുമതി ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ദശകത്തില്‍ നൂറു ശതമാനം ടെലികോം ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും അസംബിള്‍ ചെയ്യുകയും ചെയ്യുന്നതു വഴി ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ സ്വാശ്രയമായി. ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പോലും ടെലികോം ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നു.  

‘രാജ്യത്തെ  ടെലികോം നെറ്റ്‌വര്‍ക്കുകള്‍ ഇന്ന് ഉന്നത നിലവാരം  പുലര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ 5ഏ നെറ്റ്‌വര്‍ക്കാണ് ഇന്ത്യയുടേത്. രാജ്യത്തെ 700ലധികം ജില്ലകളില്‍ ഇതിനകം 5ഏ കവറേജ് ഉറപ്പാക്കിക്കഴിഞ്ഞു. അതിനായി ഈ അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 500,000ലധികം ബേസ് സ്‌റ്റേഷനുകള്‍ നമ്മള്‍ വികസിപ്പിച്ചിട്ടുണ്ട്.

മാത്രവുമല്ല, 6ഏക്കായി ഒരു കാഴ്ചപ്പാടും കര്‍മ്മപദ്ധതിയും നമ്മള്‍ രൂപപ്പെടുത്തിയിട്ടുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2026ഓടെ ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ യാത്രയില്‍ ടെലികോം മേഖല നിര്‍ണായക പങ്ക് വഹിക്കുമെന്ന ശുഭാപ്തിവിശ്വാസവും പത്രസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പ്രകടിപ്പിച്ചു.

Tags: indiaRajeev ChandrasekharയുപിഎNDAഡിജിറ്റല്‍ സാങ്കേതിക വിദ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

India

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മമതയ്‌ക്കെതിരെ വിമത എംപിമാർ ഡൽഹിയിൽ യോഗം ചേരുന്നു

Thiruvananthapuram

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.