തൃശൂര്‍: കര്‍ഷകവിരുദ്ധ നയങ്ങള്‍ ഏത് സര്‍ക്കാര്‍ കൊണ്ടുവന്നാലും അത് തള്ളിക്കളഞ്ഞു കര്‍ഷകര്‍ക്ക് ഹിതകരമായ നയങ്ങള്‍ രൂപീകരിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കിസാന്‍ സംഘ് മുന്നിലുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ. അനില്‍ വൈദ്യമംഗലം പ്രഖ്യാപിച്ചു.
കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ സംഘ് ചിന്മയ മിഷന് നീരാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക അവകാശ പ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസം. 15 ന് തിരുവനന്തപുരത്ത് 50,000 കര്‍ഷകരെ പങ്കെടുപ്പിച്ച് കര്‍ഷക അവകാശ പ്രഖ്യാപന റാലി നടത്തും. കേരളത്തിലെ വികലമായ കാര്‍ഷിക നയങ്ങള്‍ക്ക് ബദലായി കിസാന്‍ സംഘ് ബദല്‍ കാര്‍ഷിക നയരേഖ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന് കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: