ന്യൂദല്‍ഹി:ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്കിടെ ഇന്ത്യയുടെ പാസ്പോര്‍ട്ടിന്റെ കരുത്തേറുന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന യുപിഎ ഭരണകാലത്ത് പരമാവധി 52 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി പോകാന്‍ കഴിയുക എങ്കില്‍ മോദിയുടെ ഭരണകാലത്ത് 57 രാജ്യങ്ങളിലേക്ക് വിസയില്ലാത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഫലത്തില്‍ പോകാം.
ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെന്‍ലി റാങ്കിംഗ് സൂചിക തയ്യാറാക്കുന്നത്. 2022ല്‍ 82 സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് രണ്ട് സ്ഥാനം ഉയര്‍ന്ന് 80ല്‍ എത്തി. പണ്ട് കോണ്‍ഗ്രസ് യുപിഎ ഭരണകാലത്ത് 2012ലും പാസ്പോര്‍ട്ട് റാങ്ക് 82 ആയിരുന്നു.
ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഫലത്തില്‍ വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍:
മിഡില്‍ ഈസ്റ്റ്
1.ഇറാന്‍ 2.ജോര്‍ദാന്‍ 3.ഒമാന്‍ 4.ഖത്തര്‍
കരീബിയന്‍
5.ബാര്‍ബഡോസ് 6.ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍റ് 7.ഡൊമിനിക്ക 8.ഗ്രെനാഡ 9. ഹെയ്തി 10. ജമൈക്ക 11. മൊന്‍റ്സെറാറ്റ് 12. സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ് 13.ലൂസിയ 14. സെന്‍റ് വിന്‍സന്‍റ് ആന്‍റ് ദി ഗ്രെനേഡിന്‍സ് 15. ട്രിനിഡാഡ് ആന്‍റ് ടൊബാഗോ
ഏഷ്യ
16. ഭൂട്ടാന്‍ 17.കമ്പോഡിയ 18. ഇന്തോനേഷ്യ 19. കസാഖ് സ്ഥാന്‍ 20. ലാവോസ് 21. മക്കാവോ 22. മാല്‍ദ്വീവ്സ് 23. മ്യാന്‍മര്‍ 24. നേപ്പാള്‍ 25. ശ്രീലങ്ക 26. തായ് ലന്‍റ് 27. തിമോര്‍ ലെസ്റ്റെ
അമേരിക്കാസ്
28. ബൊളിവിയ 29. എല്‍ സാല്‍വദോര്‍
ആഫ്രിക്ക
30. ബറുണ്ടി 31. കേപ് വെര്‍ഡെ ഐലന്‍റ് 32. കൊമോറോ ഐലന്‍റ് 33. ജിബൂട്ടി 34. ഗാബോന്‍ 35. ഗ്വിനിയ ബിസോ 36. മഡഗാസ്കര്‍ 37. മൗറിറ്റാനിയ 38. മൗറീഷ്യസ് 39. മൊസാമ്പിക് 40. റവാണ്ട 41. സെനഗല്‍ 42. സെഷെല്‍സ് 43. സിയറ ലിയോണ്‍ 44. സൊമാലിയ 45.ടാന്‍സാനിയ 46.ടോഗോ 47.ടുണീഷ്യ 48. സിംബാബ് വേ
ഒഷ്യാനിയ
49. കുക് ഐലന്‍റ് 50. ഫിജി 51. മാര്‍ഷല്‍ ഐലന്‍റ്സ് 52. മൈക്രോനെഷ്യ 53. നിയൂ 54. പലാവ് ഐലന്‍റ്സ് 55. സമോവ 56. ടുവാലു 57. വനുവാടൂ.
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. പാസ്പോര്‍ട്ടില്ലാതെ പോകാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വിസ-ഓൺ-അറൈവൽ ആവശ്യമായി വന്നേക്കാം.
ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ട് സിംഗപ്പൂരിന്‍റേതാണ്. നേരത്തെ ജപ്പാന്‍റേതായിരുന്നു. ഇപ്പോള്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് കാര്‍ക്ക് 192 രാജ്യങ്ങളില്‍ പോകാം. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവ രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: