ഹിമാലയത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിച്ചുവരുന്നു. പക്ഷെ അവിടെ വ്യഭിചാരം പോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും കേട്ടുകേള്‍വിയില്ല. വിവാഹമോചനവും പുനര്‍ വിവാഹവും നടക്കാറുണ്ട്. അതു പഞ്ചായത്തുകോടതിയുടെ അനുമതിയോടുകൂടി എല്ലാവരുടെയും അറിവോടെ നടക്കുന്നു. വാതിലുകളില്‍ കൊളുത്തിട്ട് അല്ലെങ്കില്‍ കയര്‍കെട്ടി വീട്ടുകാര്‍ ജോലിക്കുപോകുന്നു. മൃഗങ്ങളെ മാത്രമാണ് തടയുന്നത്. ആരും അന്യന്റേതു മോഷ്ടിക്കുന്നില്ല. പര്‍വ്വതപ്രദേശങ്ങളിലെ ചുമട്ടുകാരുടെ സത്യസന്ധത പ്രസിദ്ധമാണ്. അവര്‍ ഭാരം ചുമന്ന് ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്ക് നടക്കുന്നു. അതില്‍ വിലപിടിച്ച സാധനങ്ങളും നോട്ടുകളും ഉണ്ടായിരിക്കും. ചുമട്ടുകാരന്‍ മുന്നിലോ പിന്നിലോ ആയി സഞ്ചരിക്കുന്നു. പക്ഷെ അവര്‍ സാധനങ്ങളും കൊണ്ട് അപ്രത്യക്ഷരായതായിട്ടോ, സാധനങ്ങളില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചതായിട്ടോ കേട്ടിട്ടില്ല. ഈ സഹജമായ സജ്ജനത ഹിമാലയത്തിന്റെ ഹൃദയഭാഗത്തെ നിവാസികളില്‍ കാണപ്പെടുന്നു. പിന്നെ ചിന്താശീലമുള്ളവരുടെ സഹാനുഭാവത്തെപ്പറ്റി എന്തുപറയാനാണ്?
പ്രകൃതിക്ക് ചേതനയുമായി ബന്ധമുണ്ട്. ചേതനക്ക് പ്രകൃതിയുമായും. രണ്ടിന്റെയും ഉത്കൃഷ്ടതയും നികൃഷ്ടതയും പരസ്പബന്ധമുള്ളതാണ്. വസന്തം സുഗന്ധം പരത്തുമ്പോള്‍ അതിന്റെ പ്രഭാവം കുയില്‍, വണ്ട് തുടങ്ങി മറ്റു ജീവികളില്‍ ആവേശമായി വിളയാടുന്നു. പെണ്‍ജീവികള്‍ മിക്കവാറും ഈ സമയത്ത് ഗര്‍ഭം ധരിക്കുന്നു. വസന്തം ഭൂമി മുഴുവന്‍ ഒരേ സമയത്ത് വരുന്നില്ല. വിഭിന്ന ഭൂഖണ്ഡങ്ങളില്‍ ഋതുമാസങ്ങള്‍ വേറെവേറെയാണ്. ഏതു സ്ഥലത്താണോ വസന്തം വരുന്നത് അവിടെ അതിന്റെ ഉന്മാദപ്രദമായ പ്രഭാവം ഉണ്ടായതായി കാണപ്പെടുന്നു. ദേവാത്മാ ഹിമാലയത്തില്‍ വൃക്ഷങ്ങളുടെ വസന്തം ഗ്രീഷ്മത്തിലും, സസ്യങ്ങളുടേത് ശ്രാവണ-ഭാദ്രപദ മാസങ്ങളിലും വരുന്നു. പക്ഷെ ആധ്യാത്മികമായ ഉത്സാഹം ആ സ്ഥലത്ത് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നു. ഇതില്‍ സസ്യവര്‍ഗ്ഗങ്ങള്‍, മഞ്ഞ് നദികള്‍ അരുവികള്‍ മുതലായ എല്ലാത്തിന്റെയും പുളകം സമ്മിളിതമാണ്. ഇത് പ്രകൃതിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ അതോ ചേതനയുടെ ഉല്ലാസം കൊണ്ടാണോ എന്നതിന്റെ രഹസ്യം വളരെ ആഴത്തില്‍ ഇറങ്ങി നോക്കുമ്പോള്‍ ദേവാത്മാക്ഷേത്രത്തില്‍ നിറഞ്ഞുകിടക്കുന്ന ചേതനയുടെ തരംഗങ്ങള്‍ തന്നെയാണ് അന്തരീക്ഷത്തിനെ സ്വാധീനിക്കുന്നത് എന്ന് കാണാം. അവിടെ പോകുകയോ താമസിക്കുകയോ സ്ഥിരമായി നിവസിക്കുകയോ ചെയ്യുന്ന ആരിലും സാത്വികത ഇഴുകി ചേരുന്നതായി കാണാം. അവരില്‍ സാധാരണക്കാരെ ആപേക്ഷിച്ച് പലതരത്തലുള്ള വിശേഷതകളും കണ്ടു വരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: