താനെ : മഹാരാഷ്ട്ര താനെയില്‍ ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണ് 17 പേര് മരിച്ചു. താനെ ഷഹാപൂരിന് സമീപം സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ ഗാര്‍ഡര്‍ ലോഞ്ചിങ് മെഷീന് തകര്‍ന്നു വീണാണ് അപകടം ഉണ്ടായിരിക്കുന്നത്. ഹൈവേയുടെ മൂന്നാംഘട്ട നിര്‍മാണമാണിപ്പോള്‍ നടന്നുകൊണ്ടിരുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് യന്ത്രം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്ന സ്ലാബിനിടയിലും ചിലര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 17 മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈവേ നിര്‍മാണത്തിനിടെ ഗാര്‍ഡര്‍ ലോഞ്ചിങ് മെഷീന് തകര്‍ന്നു വീണുണ്ടായ അപകടം അപ്രതീക്ഷിതവും ഏറെ ദുഃഖമുളവാക്കുന്നതുമാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: