തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ രജിസ്ട്രര്‍ കൊണ്ടുവരണമെന്നും നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശികളെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ആലുവയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവം അല്ല. ഇവര്‍ മയക്ക്മരുന്നിന്റെ വാഹകരും അടിമകളുമാണ്. ഇവരെ പിടികൂടിയാല്‍ കേരളത്തിലെ മയക്ക് മരുന്ന് ലഹരി ഉപയോഗം തടയാന്‍ കഴിയും കൂടുതല്‍ ക്രൂരതകള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ പൗരത്വ രജിസ്ടര്‍ കൊണ്ടു വന്ന് നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശീകളെ പുറത്താക്കണം. ബിജെപി ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശി ക്രിമിനലുകളുടെ താവളമാണ് കേരളം. അവര്‍ക്ക് തണല്‍ വിരിച്ച് അതിഥി സല്‍ക്കാരം നടത്തി ഇറച്ചിയും മൊട്ടയും കൊടുത്ത് വോട്ടര്‍ പട്ടികയില്‍ പേരും ചേര്‍ത്ത് വോട്ട് ബാങ്ക് ആക്കുന്ന ഇടത് വലത് രാഷ്ട്രീയം അപകടകരമാണ്. ഇവരെ കൊണ്ട് കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വഴിയെ നടക്കാന്‍ കഴിയാത്ത ഇടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. സര്‍ക്കാരിന് ഇതിലൊന്നും താല്‍പ്പര്യമില്ല. മതം നോക്കി ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം.
ഇത്രയും ഹൃദയ ഭേദകമായ ദാരുണ സംഭവം ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രി പോലും ഈ കുഞ്ഞിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തില്ലഎന്നത് അപമാനമാണ്. നാട്ടുകാരെ പേടിച്ചിട്ടാണ് പങ്കെടുക്കാതിരുതെന്നതെങ്കില് അഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ട് നടന്ന ഈ ക്രൂരതയില്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകേണ്ടതായിരുന്നു അതും ഉണ്ടായില്ല. കേരളത്തില്‍ കുട്ടികളെ തട്ടി കൊണ്ട് പോകുന്നതും പിഡിപിച്ച് കൊല്ലുന്നതും വ്യാപകമായിട്ടും സര്‍ക്കാര്‍ അനങ്ങാത്തത് അപലപനീയമാണ്. കേരളത്തില്‍ താവളമാക്കിയ അന്വദേശ തൊഴിലാളികളില്‍ പൗരത്വം ഇല്ലാത്ത നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തണം’ ബംഗാള്‍ വഴി എത്തുന്ന ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കണം.’കൊടുംക്രൂരതക്ക് ഇരയായ കുത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.ബി ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: