Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുടിപ്പിച്ചു കൊല്ലുന്ന മദ്യനയം

സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ബാറുടമകളുടെയും മറ്റും പണം പാര്‍ട്ടി ഫണ്ടിലെത്തിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ എങ്ങനെയെങ്കിലും പണം സ്വരൂപിക്കേണ്ടതുണ്ട്. കാലിയായിരിക്കുന്ന സര്‍ക്കാര്‍ ഖജനാവില്‍ പണമെത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെയാണ് ഇതിന് ബലികൊടുക്കുന്നതെന്ന പ്രശ്‌നമൊന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലട്ടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
inEditorial

മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞ് പുതിയ അബ്കാരി നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും അടഞ്ഞുകിടക്കുന്നവ തുറക്കാന്‍ അനുവദിച്ചും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. നാട്ടിലെമ്പാടുമുള്ള കള്ളുഷാപ്പുകള്‍ നവീകരിച്ച് അവിടങ്ങളില്‍ കള്ളെത്തിച്ച് കൂടുതല്‍ മദ്യപാനികളെ ആകര്‍ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടോഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്‍ധിപ്പിക്കും. പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും കള്ളുല്‍പ്പാദനം നടത്തും. തെങ്ങില്‍നിന്നുള്ള കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും! ദിനംതോറുമുള്ള വില്‍പ്പനയ്‌ക്കുശേഷം അധികംവരുന്ന കള്ള് ഒഴുക്കിക്കളയാതെ വിന്നാഗിരിയും മറ്റും നിര്‍മിക്കുമത്രേ. കുടുംബശ്രീ വനിതകളെയും ഇതിലേക്ക് കൊണ്ടുവരും!! ചുരുക്കത്തില്‍ മദ്യപന്മാര്‍ക്കും ബാറ് മുതലാളിമാര്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് സര്‍ക്കാര്‍ പരോക്ഷമായി ചോദിച്ചിരിക്കുന്നത്.

സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മായതിനാല്‍ ഇങ്ങനെയൊരു അബ്കാരി നയം കൊണ്ടുവന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കോണ്‍ഗ്രസ്സിലെ ആഭ്യന്തര വഴക്കിന്റെ പശ്ചാത്തലത്തിലാണെങ്കിലും നിരവധി ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുകയാണല്ലോ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യം ചെയ്തത്.  സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. ചാരായ നിരോധനം എടുത്തുമാറ്റാന്‍ കഴിയാത്തതില്‍ വല്ലാതെ കുണ്ഠിതപ്പെട്ട് നടക്കുന്നവരാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍. എ.കെ.ആന്റണി കൊണ്ടുവന്ന ചാരായനിരോധനം അപ്രായോഗികമാണെന്ന് പറയാനുള്ള ഒരവസരവും സിപിഎം പാഴാക്കാറില്ല. കൊവിഡ് മഹാമാരിയുടെ കാലത്ത് കോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും സംസ്ഥാനത്ത് കൂടുതല്‍ മദ്യമൊഴുക്കുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിനെ നേരിടാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന് ചിലര്‍ കരുതിയിരുന്നു. ഇവരില്‍നിന്ന് അധികമൊന്നും വ്യത്യസ്തമായിരുന്നില്ല സര്‍ക്കാരിന്റെ മനോഭാവവും. ഫലത്തില്‍ ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കി. അപ്പോഴും കൂടുതല്‍ മദ്യം വില്‍ക്കാന്‍ കഴിഞ്ഞതിന്റെയും, വരുമാനം വര്‍ധിച്ചതിന്റെയും സംതൃപ്തിയിലായിരുന്നു സര്‍ക്കാര്‍. ഈ ദിശയില്‍ കൂടുല്‍ മുന്നോട്ടുപോകുമെന്നാണ് പുതിയ അബ്കാരി നയത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ മദ്യലഹരിക്ക് വേണ്ടതെല്ലാം ചെയ്യുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.  

സര്‍ക്കാരിന്റെ പുതിയ അബ്കാരി നയപ്രഖ്യാപനത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ബാറുടമകളുടെയും മറ്റും പണം പാര്‍ട്ടി ഫണ്ടിലെത്തിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ എങ്ങനെയെങ്കിലും പണം സ്വരൂപിക്കേണ്ടതുണ്ട്. കാലിയായിരിക്കുന്ന സര്‍ക്കാര്‍ ഖജനാവില്‍ പണമെത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെയാണ് ഇതിന് ബലികൊടുക്കുന്നതെന്ന പ്രശ്‌നമൊന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലട്ടുന്നില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ പറഞ്ഞാലും പരിധിവിട്ട മദ്യപാനം വ്യക്തിക്കും സമൂഹത്തിനും നല്ലതുവരുത്തില്ലെന്ന് ഉറപ്പാണ്. ലോകത്തെവിടെയും ഇതാണ് സ്ഥിതി. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയരുന്നതിനും, സമൂഹത്തെ ധാര്‍മികാധപതനത്തിലേക്ക് നയിക്കുന്നതിനും മദ്യപാനം പോലെ പങ്ക് വഹിക്കുന്ന മറ്റൊന്നില്ല. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാലും ഭരിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്നതാണ് സിപിഎമ്മിന്റെ നിലപാട്. സമ്പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കാനുള്ള തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍. ഏഴ് വര്‍ഷക്കാലത്തെ ഭരണത്തിനിടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ഫലപ്രദമായി യാതൊന്നും ചെയ്യാതെ മദ്യമൊഴുക്കി നികുതിവരുമാനം ഉണ്ടാക്കാമെന്ന ചിന്തഅത്യന്തം വിനാശകരമാണ്. ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിനും സാംസ്‌കാരിക നായകന്മാര്‍ കയ്യൊപ്പ് ചാര്‍ത്തും. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം. ഈ അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തണം. ഭരിക്കാന്‍ ഇനിയും അവസരം നല്‍കാതെ ഈ സാമൂഹ്യവിരുദ്ധരെ പാഠം പഠിപ്പിക്കണം.

Tags: keralaഇടതുമുന്നണി മദ്യനയംdrinkingpolicyPICK
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.