Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

വിദ്യാര്‍ഥി ക്ഷാമം; കോളജുകള്‍ വില്‍പനയ്‌ക്ക്, വായ്‌പ തിരിച്ചടവ് മുടങ്ങിയവ ജപ്തി നടപടികള്‍ നേരിടുന്നു, മൂന്നു വര്‍ഷമായി 50% പോലും കുട്ടികളെ കിട്ടുന്നില്ല

എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 11:33 am IST
inEducation

ഷാജന്‍ സി. മാത്യു

കൊച്ചി: വിദ്യാര്‍ത്ഥി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ചിലത് വില്‍പനയ്‌ക്ക്. ചില സ്വാശ്രയ കോളജുകള്‍ പരസ്യമായും എയ്ഡഡ് കോളജുകള്‍ രഹസ്യമായും വില്‍പനയ്‌ക്കു താത്പര്യപ്പെട്ടു തുടങ്ങി. കൂടുതല്‍ കോളജുകള്‍ വില്‍ക്കുന്നത് എറണാകുളം, കോട്ടയം ജില്ലകളിലാണ്.

പെരുമ്പാവൂരിനടുത്തുള്ള ഒരു കോളജ് ചോദിക്കുന്നത് 20 കോടി രൂപ. മൂന്നു വര്‍ഷമായി 50 ശതമാനം പോലും കുട്ടികളെ കിട്ടാത്തപ്പോള്‍ നടത്താന്‍ മാര്‍ഗമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

എംസി റോഡിനോട് ചേര്‍ന്നുള്ള ഒരു കോളജ് വില്‍പന നടക്കാതായപ്പോള്‍ വാടകയ്‌ക്കു കൊടുത്തിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ പ്രദേശത്തുള്ള ഒരു കോളജും നടത്താന്‍ കഴിയാത്തതിനാല്‍ വില്‍പനയ്‌ക്ക് വച്ചിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്വാശ്രയ കോളജ് 25 കോടിക്കു വില്‍ക്കാനുള്ള പരസ്യം സമൂഹ മാധ്യമങ്ങളിലുണ്ട്. ജില്ലയിലെ മറ്റൊരു കോളജിന്റെ മാനേജ്‌മെന്റ് കൈമാറ്റം നടന്നതായി അറിയുന്നു.

എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ആരംഭിച്ചത്. പക്ഷേ, സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ കോളജുകള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാകാതായപ്പോള്‍ ഇവയും വന്‍നഷ്ടത്തിലേക്കു വീഴുകയായിരുന്നു. കോടികള്‍ ബാങ്ക് വായ്‌പയെടുത്തു തുടങ്ങിയ ഈ കോളജുകള്‍ പലതും ലോണ്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാണ്. മാസങ്ങളായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ തെരുവിലിറങ്ങി സമരം നടത്തുകയും ചെയ്തു.

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളുടെ സ്ഥിതിയും ദയനീയമാണ്. റാങ്കിങ്ങില്‍ മുന്‍നിരയിലുള്ളവ ഒഴികെ വിദ്യാര്‍ത്ഥികളുടെ കുറവുമൂലം പ്രതിസന്ധിയിലാണ്. ഇരുപതോളം എന്‍ജിനീയറിങ് കോളജുകളും വില്‍പനയ്‌ക്കുണ്ടെന്നാണ് അറിവ്. എറണാകുളം ജില്ലയിലെ ഒരു എന്‍ജിനീയറിങ് കോളജിനെ ജപ്തിയില്‍ നിന്നു രക്ഷിക്കാന്‍ ഒരു റെസിന്‍ ഉത്പാദന ഗ്രൂപ്പ് നടത്തിപ്പില്‍ പങ്കാളിത്തം ഏറ്റെടുത്തിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു എന്‍ജിനീയറിങ് കോളജിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗം വില്‍ക്കുകയാണ്.

കടുത്ത വിദ്യാര്‍ത്ഥി ക്ഷാമത്താല്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നാം അലോട്ട്മെന്റും പൂര്‍ത്തിയായപ്പോള്‍ എംജി സര്‍വകലാശായിലെ മെറിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് കോളജുകള്‍ വില്‍ക്കുന്ന വിവരങ്ങളും പുറത്തുവരുന്നത്.

Tags: studentകോളേജ്MG University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.