ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാലങ്ങളായി നല്കി വന്നിരുന്ന ഓണം അഡ്വാന്‍സ് തുക പിന്‍വലിക്കുവാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ടിയു ജില്ലാ പ്രസിഡന്റ് ജെ. ഹരീഷ് കുമാര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി ജില്ലാവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എന്‍ടിയു നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎ കുടിശ്ശിക ഉടന്‍ നല്‍കുക,ഹയര്‍ സെക്കന്‍ഡറി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക,പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക,ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, എല്‍പി ക്ലാസ്സുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ചു സംസ്ക്കൃത പഠനം കാര്യക്ഷമമാക്കുക, മൂല്യ നിര്‍ണ്ണയ പ്രതിഫലം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യ ങ്ങള് ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
ജില്ലാ സെക്രട്ടറി ആര് രാജേഷ്, എന്‍. മധു, പി, മനോജ് കുമാര്‍, രാജേഷ് കമ്മത്ത്, ഉമ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. കെ ഉണ്ണികൃഷ്ണന്, സിന്ധു, അര്‍ച്ചന, പ്രജിത്, ഗോപകുമാര്‍, രാജീവ്, ദിനു എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: