പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നീലച്ചിത്ര വ്യവസായത്തിന്റെ ഭാഗമായിരുന്നു ഒരുകാലത്ത് സണ്ണി ലിയോണ്‍.പിന്നീട് ഇന്ത്യയിലെത്തി സൗന്ദര്യത്താലും മാദകത്വത്താലും ബോളിവുഡില്‍ തിളങ്ങി ഏറെ ആരാധകരെ സൃഷ്ടിച്ചു.സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ക്കായി യുവാക്കള്‍ തിയേറ്ററില്‍ ഇടിച്ചു കയറുന്ന സ്ഥിതിയുണ്ടായി.
കടന്നുവന്ന വഴികള്‍ സംബന്ധിച്ച് സണ്ണിലിയോണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.നീലച്ചിത്ര വ്യവസായത്തിലെ വമ്പന്‍ കമ്പനികളിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് താരം പറഞ്ഞു. ബോളിവുഡില്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസ് എന്നിവയെ പോലെ നീലച്ചിത്ര രംഗത്തെ പ്രമുഖ കമ്പനികളിലാണ് പ്രവര്‍ത്തിച്ചത്.
1981-ല്‍ കാനഡയിലെ ഒരു സിഖ് കുടുംബത്തിലാണ് സണ്ണി ജനിച്ചത്, 2000 ത്തിന്റെ തുടക്കത്തില്‍ യുഎസ് നീലച്ചിത്ര രംഗത്ത് ശ്രദ്ധേയയായി. പിന്നീട് ഈ രംഗം ഉപേക്ഷിച്ച് 2011-ല്‍ മുംബൈയിലേക്ക് താമസം മാറ്റി. ഇന്ത്യയില്‍ ഒരു അഭിനേതാവെന്ന നിലയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ബിഗ് ബോസ് 5 ലെ അതിഥി മത്സരാര്‍ത്ഥിയായിട്ടായിരുന്നു.
നീലച്ചിത്രങ്ങളില്‍ അഭിനയിക്കും മുമ്പ് എല്ലാ കരാറുകളും വ്യക്തമായി വായിച്ചു മനസിലാക്കിയിരുന്നതായി സണ്ണിലിയോണ്‍ വെളിപ്പെടുത്തി. അങ്ങനെ, തന്നെ ജോലിക്ക് എടുക്കുന്ന കമ്പനികള്‍ക്ക് അവര്‍ ആഗ്രഹിച്ചത് ലഭിച്ചു. താന്‍ ആഗ്രഹിച്ചത് തനിക്കും കിട്ടി.ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ജാഗ്രത കാട്ടിയിരുന്നതായും താരം വ്യക്തമാക്കി.
ജാഗ്രത പുലര്‍ത്തിയതു മൂലം കരിയറില്‍ മറ്റുളളവരെ പോലെ വേഗത്തില്‍ വളരാന്‍ കഴിഞ്ഞില്ലെന്നും സണ്ണിലിയോണ്‍ കൂട്ടിച്ചേര്‍ത്തു. കഠിനാദ്ധ്വാനം ചെയ്താണ് താന്‍ ഉയര്‍ന്നു വന്നത്. മറ്റ് ചില പെണ്‍കുട്ടികളുടെ ഉയര്‍ച്ചയും അതിന്റെ വേഗതയും ശ്രദ്ധിച്ചാല്‍ തന്റെ ഉയര്‍ച്ച സാവധാനമാണെന്ന് വ്യക്തമാകുമെന്ന് നടി വെളിപ്പെടുത്തി. ജീവിതത്തിലും ഇതാണ് തന്റെ രീതി.
എപ്പോഴും തനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. തനിക്ക് ആഗ്രഹിക്കുന്നിടത്ത് എത്തുന്നുണ്ട്. എന്നാല്‍ ഇതിന് സമയമെടുക്കും- സണ്ണി ലിയോണ്‍ പറഞ്ഞു.
സണ്ണി ലിയോണിന്റെ പുതിയ ചിത്രം കെന്നഡി അടുത്തിടെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ രാഹുല്‍ ഭട്ടിനൊപ്പമാണ് താരം അഭിനയിച്ചത്. ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: