Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Athletics

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ലോക കായികവേദിയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സമീപകാല ഇന്ത്യയുടെ ശക്ത സാന്നിധ്യമായ നീരജ് ചോപ്രയും ആവിനാശ് സാബ്ലെയും ഇല്ലാതെ ഇന്ത്യ ഇന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിറങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 03:00 am IST
inAthletics

ബാങ്കോക്ക്: ലോക കായികവേദിയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സമീപകാല ഇന്ത്യയുടെ ശക്ത സാന്നിധ്യമായ നീരജ് ചോപ്രയും ആവിനാശ് സാബ്ലെയും ഇല്ലാതെ ഇന്ത്യ ഇന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിറങ്ങും. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പരിശീലനത്തിന് വിദേശത്തായതിനാലാണ് ജാവലിന്‍ ത്രോ താരം നീരജിനും സ്റ്റീപ്പിള്‍ ചെയ്‌സ് താരം ആവിനാശിനും പങ്കെടുക്കാനാവാത്തത്. ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് തായ്‌ലാന്‍ഡിലെ ബാങ്കോക്കിലാണ് ഇത്തവണത്തെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് നടക്കുക.

ഏഷ്യയിലെ ഏറ്റവും വലിയ അത്‌ലറ്റിക്‌സ് മേളയുടെ 25-ാം പതിപ്പാണിത്. ഇന്ത്യന്‍ സംഘത്തില്‍ മുന്‍ നിരയിലുള്ളത് സമീപകാലത്ത് നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ് കാട്ടിയ തജീന്ദര്‍ പാല്‍ സിങ്ങ് ടൂര്‍, ജ്യോതി യറാജി എന്നിവരാണ്. മെയില്‍ റാഞ്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലെ പ്രകടനത്തിലൂടെ ഏഷ്യന്‍ ഗെയിംസ് യോഗ്യത ഉറപ്പിച്ച താരമാണ് തജീന്ദര്‍ പാല്‍. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് താരമാണ് ഇദ്ദേഹം. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് നേട്ടത്തോടെയാണ് യറാജി ഏഷ്യന്‍ അത്‌ലറ്റിക്‌സിനെത്തുന്നത്.

ലോങ് ജംപില്‍ പ്രതീക്ഷാ താരമാകുകയാണ് മലയാളി താരം മുരളി ശ്രീശങ്കര്‍. കഴിഞ്ഞയാഴ്ച നടന്ന നാഷണല്‍സില്‍ താരം തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 8.41 മീറ്റര്‍ ദൂരമാണ് എം. ശ്രീശങ്കര്‍ ചാടിയത്. ദേശീയ റെക്കോഡ് ജേതാവ് ജസ്വിന്‍ ആല്‍ഡ്രിനും ലോങ് ജംപില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

തേജസ്വിന്‍ ശങ്കര്‍ ഇത്തവണ ഡെക്കാത്ത്‌ലോണില്‍ മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുണ്ട്. കഴിഞ്ഞ ആഗസ്തില്‍ നടന്ന കോമണ്‍വല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്കായി ഹൈജംപില്‍ വെങ്കലം നേടിയ താരമാണ് തേജസ്വിന്‍ ശങ്കര്‍. ഈ അടുത്താണ് താരം ഡെക്കാത്ത്‌ലോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേലും ജാവലിന്‍ ത്രോയില്‍ രോഹിത് യാദവും മത്സരിക്കാത്തതാണ് ഇന്ത്യയുടെ മറ്റൊരു നഷ്ടം. ഇരുവരും സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതിലുള്ള കാരണവും താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കൊല്ലം 17 മീറ്ററിലേറെ ദൂരം ചാടി ട്രിപ്പിള്‍ ജംപ് താരമാണ് പ്രവീണ്‍ ചിത്രവേല്‍. രോഹിത് ആകട്ടെ ഈ സീസണില്‍ മൂന്ന് തവണ 81 മീറ്ററിന് മേല്‍ ദൂരത്തില്‍ ജാവലിന്‍ ത്രോ ചെയ്തിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 83.40 മീറ്റര്‍ ദൂരം കുറിച്ചു. അതിന് ശേഷം ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ 83.28 മീറ്റര്‍ ദുരത്തിലും എറിഞ്ഞു. ഈ സാഹചര്യത്തില്‍ നില്‍ക്കെയാണ് താരത്തിന്റെ പിന്‍മാറ്റം.

Tags: ഏഷ്യന്‍ ഗെയിംസ്ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് മത്സരിക്കില്ല; താരം പിന്‍മാറിയത് പരിക്ക് മൂലം

Editorial

ഹോക്കി കിരീടത്തിന് പത്തരമാറ്റ് തിളക്കം

Football

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം രാഹുല്‍ ടീമില്‍

Football

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും; സര്‍ക്കാര്‍ അനുമതി സമീപകാല പ്രകടനം കണക്കിലെടുത്ത്

Athletics

ബജ്റംഗ് പുനിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത; ഇരുതാരങ്ങളും വിദേശ പരിശീലനത്തില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.