Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

നേട്ടത്തിലേയ്‌ക്കുള്ള പടികള്‍…

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 03:49 pm IST
in Vasthu

ഡോ.കെ. മുരളീധരന്‍നായര്‍

വീട് വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം വലിയൊരു വൃക്ഷം നിന്നാല്‍ അത് എങ്ങനെ പരിപാലിക്കണം?

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

വീട്ടിലേക്ക് കയറുന്ന പടികള്‍ എത്രയെണ്ണമാണ് വേണ്ടത്?

വീട്ടിലേക്കു കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍ പണ്ടത്തെ കണക്കനുസരിച്ച്, ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്തു വയ്‌ക്കണം. സ്‌റ്റെയര്‍കെയ്‌സ് പടിയായിരുന്നാലും ഇതു തന്നെയാണ് തത്ത്വം. വീടിന്റെ കട്ടിളപ്പടി, ജനല്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

ഒരു വീട്ടില്‍ രണ്ട് അടുക്കള, രണ്ട് പൂജാമുറി എന്നിവ വരാമോ?

ഒരു കുടുംബമാണ് താമസിക്കുന്നതെങ്കില്‍ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്‌ക്ക് പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് ഉണ്ടെങ്കില്‍ അവിടെയും ഒരു അടുക്കളയും പൂജാമുറിയും വരുന്നതില്‍ തെറ്റില്ല.

വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണം?  കുട്ടികളുടെ പഠനമുറി കിടപ്പുമുറി എവിടെ വരണം? മാതാപിതാക്കളുടെ ബെഡ്‌റൂം എവിടെ ആയിരിക്കണം?

പ്രധാന ബെഡ്‌റൂം എല്ലാം തന്നെ വീടിന്റെ തെക്കു ഭാഗത്തായിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കു പടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ടു തലവച്ചു കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ടു തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ടു നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരയില്‍ വീടിന്റെ പ്രമാണം, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്‌ക്ക് വളര്‍ച്ചയുണ്ടാകും. വീട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ കിടക്കേണ്ട മുറി വടക്കു പടിഞ്ഞാറുഭാഗത്ത് (വായുകോണ്‍) ഉള്ളതായിരിക്കണം. എന്നാല്‍, അവരുടെ ആരോഗ്യം, മാനസികാവസ്ഥ, പഠനം ഇവയെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തും. കുട്ടികളുടെ പഠനമുറിയും കിടപ്പുമുറിയും കിഴക്കു വശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഈശാനകോണിലുള്ള (വടക്കുകിഴക്കു ഭാഗം) മുറി കിടപ്പു മുറിയായി ഉപയോഗിക്കുന്നത് നല്ലതാണ്.  തെക്കുകിഴക്കേ ഭാഗത്തുള്ള (അഗ്നികോണ്‍) മുറി കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മുറിയായിട്ടും ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്ന മുറിയായിട്ടും ഉപയോഗിക്കുന്നത് ഉത്തമമാണ്.

വീടിനകത്ത് മൂലകളില്‍ ബാത്ത്‌റൂം വരുന്നതു കൊണ്ടുള്ള ദോഷഫലങ്ങള്‍ എന്തൊക്കെയാണ്?

ഒരു കാരണവശാലും വീടിനകത്തെ ബാത്ത്‌റൂം ഈശാനകോണില്‍ (വടക്കുകിഴക്കു ഭാഗത്ത്) വരരുത്. അതുപോലെ കന്നിമൂല (തെക്കുപടിഞ്ഞാറ് ഭാഗം) യിലും ബാത്ത്‌റൂം പാടില്ല. ചുരുക്കി പറഞ്ഞാല്‍ വീടിന്റെ നാലു മൂലകളിലും ബാത്ത്‌റൂം വരാതിരിക്കുന്നതാണ് ഉത്തമം. ഇതുപോലെ സെപ്റ്റിക് ടാങ്കും വീടിനു പുറത്ത് എടുക്കുന്നത് മൂലകളില്‍ ആയിരിക്കരുത്. ഈ പറഞ്ഞതിന് വിപരീതമായി വന്നാല്‍ ആ വീടിന്റെ ആകമാനമുള്ള ഐശ്വര്യത്തെ ഇല്ലാതാക്കും. വടക്കു കിഴക്ക് ഭാഗത്തു നിന്ന് വമിക്കുന്ന ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും തെക്കു ഭാഗത്ത് വന്ന് ശേഖരിക്കപ്പെടും. വീടിനുള്ളിലേക്ക് കടക്കുന്ന പ്രസ്തുത ഊര്‍ജപ്രവാഹത്തെ അഷ്ടദിക്കുകളാണ് വീടിനുള്ളില്‍ ക്രമീകരിക്കുന്നത്.

വീടിന്റെ മൂലകള്‍ കട്ടു ചെയ്ത് നിര്‍മിക്കുന്നതില്‍ അപാകതയുണ്ടോ?

ഒരിക്കലും പാടില്ലാത്ത കാര്യമാണത്. ഒരു വീടിന്റെ പ്രധാന നാലു മൂലകളും 90 ഡിഗ്രി ആംഗിളില്‍ ആണ് നില്‌ക്കേണ്ടത്. അല്ലാതെ മൂലകള്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ അതിന്റേതായ ദോഷഫലങ്ങള്‍ ആ വീടിനുള്ളില്‍ തീര്‍ച്ചയായും ഉണ്ടാകും. ഉദാഹരണത്തിന് വടക്കുകിഴക്കേ മൂലയായ ഈശാനകോണ്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ ആ വീട്ടിലെ ഗൃഹനാഥന് ദോഷം സംഭവിക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

വീട്ടു കോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്നതും വളര്‍ത്താന്‍ പാടില്ലാത്തതുമായ വൃക്ഷങ്ങള്‍ ഏതെല്ലാമാണ്?

വീടിന്റെ കിഴക്കു ഭാഗത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങളാണ് വളര്‍ത്തേണ്ടത്. ഉദാഹരണത്തിന് ഇലഞ്ഞി, കണിക്കൊന്ന, ചെമ്പകം മുതലായ, പുഷ്പങ്ങള്‍ ഉള്ള വൃക്ഷങ്ങളും ധാരാളം പൂക്കള്‍ ഉള്ള കുറ്റിച്ചെടികളും കിഴക്കു ഭാഗത്ത് വളര്‍ത്തുന്നത് നല്ലതാണ്. സൂര്യപ്രകാശം വളെയധികം ഈ ഭാഗത്തു കിട്ടാന്‍ സാധ്യതയുണ്ട്. വീടിന്റെ തെക്കു ഭാഗത്ത് അത്തി, ഇത്തി, പുളി, വേപ്പ് മുതലായവ വളര്‍ത്താവുന്നതാണ്. പടിഞ്ഞാറു ഭാഗത്ത് അരയാല്‍ പോലുള്ള വൃക്ഷങ്ങളും കവുങ്ങ്, തെങ്ങ് മുതലായവയും വളര്‍ത്താവുന്നതാണ്. വീടു കോമ്പൗണ്ടിനുള്ളില്‍ ഒരു കാണവശാലും ശീമപ്ലാവു വളര്‍ത്തരുത്. അതുപോലെ, കോമ്പൗണ്ടിനുള്ളില്‍ മുരിങ്ങ, നാരകം മുതലായവ ഒഴിവാക്കണം.  നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ധാരാളം ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ ഒരിക്കലും വീടിന്റെ മുന്‍ഭാഗത്തു വയ്‌ക്കരുത്.  

(തുടരും)  

(വാസ്തു ശാസ്ത്ര വിദഗ്ധനും ദേവസ്വം ബോര്‍ഡിന്റെ സ്ഥപതിയുമാണ് ലേഖകന്‍)

Tags: Home Decorവാസ്തുArchitecturekeralahouse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.