Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനില്‍ പുണ്യസ്ഥലങ്ങളിലേക്ക് പോകാം; കര്‍ക്കിടക മാസ പുണ്യം തേടി ‘കേരളത്തില്‍’ നിന്നും ഐആര്‍സിടിസിയുടെ തീര്‍ത്ഥയാത്ര

ഭാരത സര്‍ക്കാരിന്റെ 'ദേഖോ അപ്നാ ദേശ്', 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിച്ചുവരുന്നു. ഈ വിഭാഗത്തിലെ അടുത്ത ട്രെയിന്‍ യാത്ര 2023 ജൂലൈ 20-ന് കേരളത്തില്‍നിന്നും യാത്രതിരിച്ച് ''ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്' എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 04:07 pm IST
in Kerala

തിരുവനന്തപുരം: ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്  തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍നിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍. ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീര്‍ത്ഥാടന കേന്ദങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഭാരത സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജ്  അവതരിപ്പിക്കുന്നു.  

ഭാരത സര്‍ക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിച്ചുവരുന്നു. ഈ വിഭാഗത്തിലെ അടുത്ത ട്രെയിന്‍ യാത്ര 2023 ജൂലൈ 20-ന് കേരളത്തില്‍നിന്നും യാത്രതിരിച്ച് ”ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്’ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.  

ജ്യോതിര്‍ലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗമായ  ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍പ്പെടുന്ന മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ രുദ്രസാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം, നര്‍മദ നദിയില്‍ ശിവപുരി എന്ന ദ്വീപില്‍ സ്ഥിതിചെയ്യുന്ന ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വര്‍ ക്ഷേത്രം എന്നിവയും. ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദൈവത്തിലേക്കുള്ള വഴി എന്ന അര്‍ത്ഥം വരുന്ന പുണ്യ നഗരമായ ഹരിദ്വാറും അവിടെ ഗംഗ നദിയിലെ ആരതിയും, ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ഹിന്ദുക്കളുടെ പുണ്യനഗരമായ ഋഷികേശിലെ ക്ഷേത്രങ്ങളും അവിടത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ രാം ഝൂലയും. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കാശിയിലെ (വാരാണസി) തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാല ഭൈരവ ക്ഷേത്രം, പ്രശസ്തമായ കാശിയിലെ ഗംഗ ആരതി, ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മപ്രഭാഷണം നടത്തിയ ഗംഗ-ഗോമതി നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധമതസ്തരുടെയും ജൈനമതസ്തരുടെയും തീര്‍ത്ഥാടന കേന്ദ്രവും അശോക സ്തംഭം ഉള്‍പ്പെടെ നിരവധി പ്രത്യേക കാഴ്ചകള്‍ സമ്മാനിക്കുന്നതുമായ സാരാനാഥ് എന്നിവയും.  പുരാതന ഇന്ത്യയിലെ മഹാജനപദങ്ങളിലൊന്നായ കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന  അയോദ്ധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, അവിടെ പുണ്യനദിയായ സരയു നദിയും. ഗംഗ-യമുന-സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി വേദ കാലഘട്ടം മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം പേറുന്ന നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദര്‍ശിക്കാവുന്നതാണ്.  

സ്ലീപ്പര്‍ ക്ലാസും, 3 ടയര്‍ എസി സൗകര്യവുമുള്ള അത്യാധുനികമായ എല്‍.എച്ച്.ബി ട്രെയിനില്‍ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു തീര്‍ത്ഥാടന യാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ചരിത്ര കുതുകികളായ ടൂറിസ്റ്റുകള്‍ക്കും ഈ യാത്ര ഉപകാരപ്രദമാണ്.

* എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍.

* വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്.  

ട്രെയിന്‍ യാത്ര, രാത്രി താമസം, യാത്രയ്‌ക്കുള്ള വാഹനം എന്നിവ ഇനിപ്പറയുന്ന രീതിയില്‍ നല്‍കുന്നതാണ്.  

* ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ ട്രെയിന്‍ യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര.  

* രാത്രി താമസത്തിനായി എസി ഹോട്ടലുകളില്‍ താമസം.

* വെജിറ്റേറിയന്‍ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).

* ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.

* യാത്രാ ഇന്‍ഷ്വറന്‍സ്.

നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 24350/- രൂപയും  തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍  ഒരാള്‍ക്ക് 36340/- രൂപയുമാണ്.    

കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ  സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് LTC സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണില്‍ ബന്ധപ്പെടുകയോ IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.  

വെബ്‌സൈറ്റ് – https://bit.ly/3JowGQa

എറണാകുളം – 8287932082

തിരുവനന്തപുരം : 8287932095

കോഴിക്കോട് : 8287932098

Tags: ക്ഷേത്രംതീവണ്ടിഐആര്‍സിടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.