Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jul 4, 2023, 07:21 pm IST
in Samskriti

ഉപശമപ്രകരണം  

സിദ്ധന്മാരുടെ ഇത്തരം ഗാനംകേട്ടു ഉത്തമനായീടുന്ന ജനകന്‍ യുദ്ധകോലാഹലത്തെക്കേട്ട ഭീരുവിനെപ്പോലെ സത്വരം വിഷാദവാനായി. അത്യുന്നതമായ പര്‍വതത്തെ സിംഹമെന്നതുപോലെ അദ്ദേഹം ഏകനായി കോകിലകം പ്രാപിച്ചു. പാപരഹിതനായ ജനകന്‍ താനേ തന്റെ മണിമാളികതന്നില്‍ ചെന്നിരുന്ന് അനന്തരം പറക്കുംനേരത്ത് ഇളകുന്ന പക്ഷിയുടെ ചിറകെന്നതുപോലെ ചാഞ്ചല്യമാര്‍ന്നുള്ള ലോകത്തിന്റെ ഗതിയെ ആലോചിച്ച് അതിമാത്രം വ്യാകുലനായിച്ചമഞ്ഞ് ഇങ്ങനെ വിലപിച്ചു, ‘ആത്യന്തം കഷ്ടതയെ പ്രാപിച്ചുള്ളവയാം ഈ അസ്ഥിരലോകങ്ങളില്‍ ഇങ്ങനെ കിടന്നെന്നും പാഷാണ (കല്ല്) ജാലങ്ങളില്‍ പാഷാണമെന്നതുപോലെ  ഈ ഞാന്‍ ഭ്രാന്തിമൂലം ഹാ കഷ്ടം! ഉരുളുന്നു. ഈ കാലത്തിന്, അലോചിച്ചാല്‍, അന്തമെന്നുള്ളതില്ല. ഹന്ത! ഞാനെത്രമാത്രം ജീവിച്ചുകൊണ്ടീടുന്നു? എന്നും ഞാന്‍ ഇതിലൊരാശവെച്ചുകൊള്ളുന്നുവല്ലോ, നിന്ദ്യനാരെന്നതുപോലെ, നിര്‍ണ്ണയം അധമന്‍ ഞാന്‍. എത്രയോ നിസ്സാരമായുള്ളത് ഈ രാജ്യം, ഹാ! ഞാന്‍ ചത്തിടുന്നതുവരേക്കില്ലാതെയില്ലതാനും. ഓര്‍ത്തുകൊണ്ടാല്‍ എന്താണിതുകൊണ്ട്, വൃഥാ ബുദ്ധികെട്ടവനെന്നപോല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു.  ഉല്‍ക്കൃഷ്ടം, അകൃത്രിമം, നിര്‍ദ്ദോഷം എന്നു ചൊല്ലത്തക്കതായ വസ്തു ഒന്നും ഇങ്ങില്ല. ഏതൊരു സാധനത്തെക്കുറിച്ചാണ് എന്റെ ചേതസ്സ് ഇന്നതിമാത്രം പ്രീതിതോന്നുന്നതോര്‍ത്താല്‍ വളരെ ഭാഗ്യവാന്മാരായിരുന്നവരെല്ലാം ചില നാളുകള്‍കൊണ്ടു കെട്ടലയുന്നുവല്ലോ.  

മനസ്സേ! വലുതായ ഭാഗ്യത്തെക്കുറിച്ച് ഏവം നിനക്ക് എങ്ങനെ വിശ്വാസമുണ്ടാകുന്നു? ആ മഹാഭോഗങ്ങളും സ്‌നിഗ്‌ദ്ധബാന്ധവന്മാരായ ആ മഹാന്മാരും മറ്റും സ്മൃതിപദം പ്രാപിച്ചു. വര്‍ത്തമാനത്തില്‍ നിശ്ചയം എന്തോന്നുള്ളു; ഹൃത്താരിലോര്‍ത്താലുള്ള വിശ്വാസമെത്രമാത്രം! മരിച്ച വിരിഞ്ചന്മാര്‍ കോടിയുണ്ടാകും. സ്വര്‍ഗ്ഗനിരകള്‍ നശിച്ചതിന് അറ്റമുണ്ടാകയില്ല. രാജാക്കന്മാരും കണക്കില്ലാതെ നശിച്ചു. എന്റെ ജീവിതത്തില്‍ എന്തു നിശ്ചയമുള്ളു? ഭവമാകുന്ന രാത്രിയില്‍ ശൂന്യമാകുന്ന ദുസ്സ്വപ്‌നമായി ഭവിച്ചീടുന്ന ദേഹമയമാകുന്ന ഭ്രമത്തിങ്കല്‍ ആസ്ഥയുണ്ടായിവന്നീടുന്നാകില്‍ എന്റെ ഈ സ്ഥിതിയോളം കഷ്ടമായിട്ടു മറ്റൊന്നില്ല. നല്ലതായ മദ്ധ്യത്തില്‍ ചിലതെല്ലാം നല്ലതായീടും ചിലതൊക്കെയും പര്യന്തത്തില്‍; ചിലതോര്‍ക്കില്‍ ആദ്യം നന്നായിരിക്കും. നാശകരമായ മലദൂഷിതം എറ്റവും അശ്ശുദ്ധമാണ്. ക്രൂരത്വം, വ്യാകുലത്വം, കാലുഷ്യമെന്നിതെല്ലാം ജഡജനം  ദിനംപ്രതിതേടുന്നു. കുട്ടിയില്‍ അജ്ഞാനത്താല്‍ ഹതനായി ഭവിക്കുന്നു. യൗവനത്തില്‍ കഷ്ടമേ സ്ത്രീഹതനായീടുന്നു. വാര്‍ദ്ധക്യം വന്നാല്‍ ചിന്താകുലനായി ഭവിക്കുന്നു. ഓര്‍ത്തീടില്‍ മൂഢന്‍ അപ്പോള്‍ എന്തു ചെയ്തിടുന്നു?  സത്തിന്റെ മൂര്‍ദ്ധാവിങ്കല്‍ അസ്സത്തും രമ്യത്തിന്റെ മൂര്‍ദ്ധാവിങ്കല്‍ അരമ്യതയും അതുപോലെ സൗഖ്യത്തിന്റെ മൂര്‍ദ്ധാവിങ്കല്‍ ദുഃഖവും ഭവിക്കുന്നു. ഞാന്‍ ഉള്‍ക്കാമ്പില്‍ പ്രീതിയോടെ എന്തിനെ കൈക്കൊള്‍വൂ?’  

(തുടരും)

Tags: lifeആത്മീയതവേദഋഗ് വേദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.