വടക്കഞ്ചേരി: പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവ് നടത്താന്‍ തീരുമാനിച്ച കമ്പനിയുടെ ഏകപക്ഷീയ നടപടിക്കെതിരെ ബിജെപി ടോള്‍ പ്ലാസയില്‍ കുത്തിയിരുപ്പ് സമരം നടത്തി. ടോള്‍ പരിസരത്തേക്ക് പ്രതിഷേധ പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. ടോള്‍ ഗേറ്റിനു മുമ്പില്‍ പ്രകടനം പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.
കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിസന്റ് കെ. വേണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ഭവഭാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. മോഹനന്, എ. ചെന്താമരാക്ഷന്, കെ. ശിവനാരായണന്‍, എം. മഞ്ജുഷ, ഡി. ധനിത, പ്രകാശ് പാടൂര്‍, ട്രഷറര്‍ മണ്ഡലം ജന. സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഗുരു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: