മലപ്പുറം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും കൈമറയ്‌ക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍, തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഒന്നുകില്‍ പഠനം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി.
ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയേറ്ററില്‍ പഠിക്കാം എന്ന ആശ വേണ്ട. ഈ ആവശ്യവുമായി എത്തിയ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും മത നേതാക്കളും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ കണ്ട വാര്‍ത്തയെക്കുറിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റിനോട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് ഫേക്ക് ന്യൂസ്’ ആയിരിക്കും. ഒരിക്കലും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും ഇത്തരം ആവശ്യം ഉന്നയിക്കില്ല. കേരളത്തിലെ പ്രമുഖ തങ്ങള്‍ കുടുംബത്തില്‍പ്പെട്ട വിശ്വാസിയായ ഒരാള്‍ കൂടിയാണ് ഡോക്ടര്‍. പക്ഷേ ഉച്ചയോടെ പ്രധാന ചാനലുകളില്‍ എല്ലാം വാര്‍ത്തയായി ഇത് വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു വിദ്യാര്‍ഥികളാണ്, ഈ ആവശ്യം ഉന്നയിച്ച് കത്ത് കൊടുത്തത്.
ഫെയ്‌സ് ബുക്ക് കുറിപ്പില്‍ നിന്ന്: കേരളം എങ്ങോട്ടേക്കാണ് പോകുന്നത്? ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിച്ചു പോകണമെന്നോ? ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയറ്ററില്‍ പഠിക്കാം എന്ന പൂതി ഉപേക്ഷിക്കുന്നതാണ് നല്ലത്. മക്കളെ നിങ്ങള്‍ ഏത് മദ്രസയിലാണ് പഠിച്ചത് ? നിങ്ങള്‍ക്ക് തീവ്ര വിശ്വാസം മുറുകെ പിടിക്കാന്‍ രണ്ട് മാര്‍ഗ്ഗം ഉണ്ട്. ഒന്ന് പഠനം ഉപേക്ഷിക്കുക. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കുക. അവിടെയാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കോളജില്‍ പഠിക്കാനും പോകേണ്ട. ഫുള്‍ടൈം ഹിജാബിനുള്ളില്‍ തന്നെ കഴിയാം. ഇത്രയും കടുപ്പിച്ചു പറയേണ്ടി വന്നതില്‍ ക്ഷമിക്കുക ഈ വിഷയത്തില്‍ കേരളത്തിലെ മത നേതാക്കളുടെ പ്രതികരണം എന്താണ്?
മുഖ്യമന്ത്രി പിണറായിയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും പ്രതികരണം എന്താണ്? ഈ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം? കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകള്‍ ഇതിനെതിരെ പ്രതിഷേധിക്കണം. മഹത്തായ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ മാതൃകകളെ കൊഞ്ഞനം കുത്തുന്ന തീവ്ര നിലപാടായിട്ട് ഇതിനെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: